HOME
DETAILS
MAL
സഊദിയിൽ പുതിയ കൊവിഡ് കേസുകളിൽ നേരിയ വർധനവ്; ഇന്ന് 476 രോഗ മുക്തി, 326 വൈറസ് ബാധ, 14 മരണം
backup
November 25 2020 | 12:11 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 476 കൊവിഡ് രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 14 രോഗികൾ മരണപ്പെടുകയും 236 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് പുതിയ കേസുകളുടെ എണ്ണത്തിൽ അൽപം വർധനവും മരണത്തിൽ കുറവുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
നിലവിൽ 5,455 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 724 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,825 ആയും വൈറസ് ബാധിതർ 356,067 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 476 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 344,787 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."