HOME
DETAILS
MAL
ഖത്തറിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു; 209 പേർക്ക് രോഗം സ്ഥിരീകരിച്ചു
backup
November 25 2020 | 14:11 PM
ദോഹ: ഖത്തറില്‍ ഇന്ന് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വൈറസ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന 60 വയസുള്ള ആളാണ് മരണപ്പെട്ടതെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇന്ന് 209 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 25 പേര് രാജ്യത്തിന് പുറത്തു നിന്നും എത്തിയവരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 252 പേര് കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 134,950 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 2,664 പേരാണ്. ഇതില്‍ 268 പേര് വിവിധ ആശുപത്രികളില്‍ കഴിയുന്നു. 36 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."