മഴക്കെടുതി: സംരക്ഷിത സ്മാരകങ്ങളുടെ പരിശോധന രണ്ടാംഘട്ടത്തിലേക്ക്
തിരുവനന്തപുരം: കനത്ത മഴയും പ്രളയവും വ്യാപക നാശം സൃഷ്ടിച്ച സാഹചര്യത്തില്‍ പുരാവസ്തു വകുപ്പിനു കീഴിലുള്ള സംരക്ഷിത സ്മാരകങ്ങളില്‍ നടത്തുന്ന ഘടനാ പരിശോധന രണ്ടാംഘട്ടത്തിലേക്ക്.
ഒന്നാംഘട്ടത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 65 സ്മാരകങ്ങളുടെ പരിശോധന പൂര്‍ത്തിയായി. വെള്ളപ്പൊക്കത്തില്‍ മണ്ണ് അടിയുന്നത് പോലെയുള്ള സ്വാഭാവിക പ്രശ്നങ്ങളല്ലാതെ സ്മാരകങ്ങളുടെ അടിസ്ഥാന ഘടനയെ ബാധിക്കുന്ന ഗുരുതര പ്രശ്നങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ പറഞ്ഞു.
പുരാവസ്തു വകുപ്പിന് കീഴിലുള്ള തക്കല പത്മനാഭപുരം കൊട്ടാരം മുതല്‍ ആരിക്കാടി വരെയുള്ള 179 സംരക്ഷിത സ്മാരകങ്ങളുടെ ഘടനാ പരിശോധനയാണ് നടത്തുന്നത്. വകുപ്പിന് കീഴിലുള്ള എന്‍ജിനിയറിങ് വിഭാഗത്തിലെ മുഴുവന്‍ ജീവനക്കാരും വിവിധ സമയങ്ങളിലായി കര്‍മ രംഗത്തുണ്ട്.
രണ്ടാഴ്ചക്കുള്ളില്‍ ഘടനാ പരിശോധന പൂര്‍ത്തിയാകുമെന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ അറിയിച്ചു. ഘടനാ പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സ്മാരകങ്ങളുടെ സംരക്ഷണ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."