എന്‍ഡോസള്‍ഫാന്‍: പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് സുപ്രിംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവര്‍ക്ക് നഷ്ട പരിഹാരം നല്കാന് സുപ്രിംകോടതി ഉത്തരവ്. കാസര്‍കോട്ടെ നാലു ദുരിതബാധിതര്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
കുമാരി അര്‍ച്ചന, മാസ്റ്റര്‍ അഫ്സല്, നിഷ, വിജയലക്ഷ്മി എന്നിവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. നഷ്ടപരിഹാരം ലഭിക്കാന്‍ ഇവര്‍ക്ക് യോഗ്യതയില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ വാദം കോടതി തള്ളുകയും ചെയ്തു.
കേസില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യ ഹരജി നല്കിയവരാണ് ഈ നാലു പേരും. ചികിത്സാ സഹായവും പെന്‍ഷനും നല്‍കുന്നവരെ എങ്ങനെ നഷ്ടപരിഹാരത്തില്‍ നിന്ന് ഒഴിവാക്കാനാകുമെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. ഈ സഹായങ്ങള്‍ തന്നെ ഇവര്‍ ദുരിത ബാധിതരാണെന്നതിന് തെളിവാണെന്നും കോടതി നിരീക്ഷിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."