രാജ്യദ്രോഹക്കുറ്റം: ഇന്ത്യന്‍ പീനല്‍ കോഡിലെ 124(എ) പിന്‍വലിക്കില്ലെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച ഇന്ത്യന്‍ പീനല്‍ കോഡിലെ 124(എ) പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചതാണിത്. ദേശവിരുദ്ധരെയും വിഘടനവാദ സിദ്ധാന്തക്കാരെയും ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെയും നേരിടാന്‍ കര്‍ശനമായ നിയമം കൊണ്ടുവരുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ടി.ആര്‍.എസ് അംഗം ബന്ധപ്രകാശിന്റെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്നത് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഈ സാഹചര്യത്തില്‍, രാജ്യദ്രോഹക്കുറ്റം റദ്ദാക്കുമോയെന്നായിരുന്നു ടി.ആര്‍.എസ് അംഗത്തിന്റെ ചോദ്യം. എന്നാല്‍, 124(എ) ഐ.പി.സിയില്‍ നിന്ന് നീക്കംചെയ്യേണ്ട സാഹചര്യമില്ലെന്നും അത്തരത്തില്‍ ആലോചന സര്‍ക്കാരിനില്ലെന്നും നിത്യാനന്ദ് റായ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."