പൊതുനിരത്തിലെ പുകവലി അഞ്ചുവര്‍ഷത്തിനിടെ പിഴയായി ലഭിച്ചത് 10 കോടി
കൊണ്ടോട്ടി: പൊതുനിരത്തില്‍ പുകവലിച്ചതിന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പൊലിസിന് പിഴയായി ലഭിച്ചത് 10 കോടി രൂപ. 2012 മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെയുള്ള കണക്കാണിത്. ഇക്കാലയളവില്‍ പൊതുനിരത്തില്‍ പുകവലിച്ചതിന് 10,18,71,950 രൂപയാണ് പിഴയീടാക്കിയത്. 5,45,970 പേരില്‍ നിന്നാണ് ഇത്രയും തുക കിട്ടിയത്. സിഗരറ്റ് ആന്‍ഡ് ടുബാക്കോ പ്രൊഡക്ട് ആക്ട് 2003 പ്രകാരം (സി ഒ.ടി.പി.എ) ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ മാത്രം 54,83,800 രൂപ പിഴയിനത്തില്‍ ലഭിച്ചു.
പൊതുനിരത്തില്‍ പുകവലിക്കല്‍, പുകവലിക്കും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും പരസ്യം നല്‍കല്‍, 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ കൈമാറല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കല്‍ തുടങ്ങിയവക്കാണ് പൊലിസ് പിഴ ചുമത്തി കേസെടുക്കുന്നത്. നടപടിക്രമങ്ങള്‍ ശക്തമാവുമ്പോഴും സംസ്ഥാനത്ത് പിടിയിലാവുന്നവരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനവാണ് ഉണ്ടാകുന്നത്.
2012ല്‍ 4,949 പേരില്‍ നിന്നായി 82, 2600 രൂപ പിഴയീടാക്കിയപ്പോള്‍ കഴിഞ്ഞ ജനുവരിയില്‍ 15,381 പേരില്‍ നിന്ന് 28,73,000 രൂപയും ഫെബ്രുവരിയില്‍ 13,506 പേരില്‍ നിന്ന് 26,10,800 രൂപയും പിഴയീടാക്കി. കഴിഞ്ഞ വര്‍ഷം മാത്രം 4,17,00,800 രൂപയാണ് പൊതുനിരത്തിലെ സിഗരറ്റ് വലിക്കുമാത്രം പിഴയിനത്തില്‍ ലഭിച്ചത്. 2015ല്‍ 31,33,300 രൂപയും 2014ല്‍ 1,66,38,400 രൂപയും 2013ല്‍ 84,80750 രൂപയും പിഴയിനത്തില്‍ ലഭിച്ചു.
18 വയസ്സിന് താഴെയുളള കുട്ടികള്‍ക്ക് പുകയില വിറ്റതിന് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 4,126 പേരില്‍ നിന്ന് 22,29,354 കോടി രൂപയാണ് പൊലിസിന് പിഴയായി ലഭിച്ചത്. 2012ല്‍ 1,214 പേരില്‍ നിന്ന് 2,25,800 രൂപയാണ് പിഴ ഈടാക്കിയത്. തൊട്ടടുത്ത വര്‍ഷം 358 ആയി കുറഞ്ഞെങ്കിലും പിഴ ഇനത്തില്‍ 1,14,700 രൂപ ലഭിച്ചു. 2014ല്‍ 1,052 കേസുകളായി വര്‍ധിച്ചപ്പോള്‍ 7,18750 ലക്ഷം പിഴയിനത്തില്‍ ലഭിച്ചു. 2015ല്‍ 746 കേസുകളില്‍ 7,08,954 ലക്ഷം രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്.കഴിഞ്ഞ വര്‍ഷം 642 കേസുകളിലായി 4,54,650 ലക്ഷം രൂപയാണ് ലഭിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപം പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് 2012 മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെയായി 11,428 പേരില്‍ നിന്നായി 5,280,952 രൂപ പിഴയിനത്തില്‍ ലഭിച്ചു.
2012ല്‍ 90 കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ 350 പേരില്‍ നിന്ന് 11,4,400 രൂപയും ഫെബ്രുവരിയില്‍ 442 പേരില്‍ നിന്ന് 1,92,100 രൂപയുമാണ് പിഴയായി ഈടാക്കിയത്.
2013ല്‍ 1258 പേരില്‍ നിന്ന് 66,4200 രൂപയും 2014ല്‍ 2880 പേരില്‍ നിന്ന് 14,15,500 രൂപയും ഈടാക്കി. 2015ല്‍ 746 കേസുകളില്‍ 70,8,954 രൂപയും കഴിഞ്ഞവര്‍ഷം 3,065 പേരില്‍ നിന്ന് 16,20,316 രൂപയും പിഴയീടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."