HOME
DETAILS

സുപ്രിം കോടതി ഉത്തരവ് തടയാന്‍ ജ. കര്‍ണന്റെ നീക്കം

  
backup
May 22, 2017 | 1:56 AM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%b5%e0%b5%8d-%e0%b4%a4%e0%b4%9f


ന്യൂഡല്‍ഹി: ആറുമാസത്തെ തടവുശിക്ഷ വിധിച്ചുകൊണ്ടുള്ള സുപ്രിം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പിടികൊടുക്കാന്‍ തയാറാകാതെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് സി.എസ് കര്‍ണന്‍ പുതിയ നീക്കത്തിലേക്ക്. പ്രശ്‌നത്തില്‍ രാഷ്ട്രപതിയെ ഇടപെടുവിക്കാനാണ് അദ്ദേഹം ശ്രമം നടത്തുന്നത്.
അദ്ദേഹത്തിനുവേണ്ടി ഹൈക്കോടതിയിലെ ചില ജഡ്ജിമാര്‍, ജസ്റ്റിസ് കര്‍ണന്റെ മകന്‍ സി.എസ് സുഗന്‍ എന്നിവര്‍ രാഷ്ട്രപതിയുടെ സെക്രട്ടറി അശോക് മേത്തയെ സന്ദര്‍ശിച്ചതായി അഭിഭാഷകനായ മാത്യു ജെ. നെടുംപാറ വ്യക്തമാക്കി. ഭരണഘടനയിലെ 72ാം ആര്‍ട്ടിക്കിളിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരായ സുപ്രിം കോടതി ഉത്തരവ് സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും രാഷ്ട്രപതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രാഷ്ട്രപതിയുമായി വ്യക്തിപരമായ കൂടിക്കാഴ്ചക്കുള്ള അനുവാദവും ജസ്റ്റിസ് കര്‍ണന്‍ തേടിയിട്ടുണ്ട്.
സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് കര്‍ണനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലിസിനായിട്ടില്ല. അദ്ദേഹത്തെ കണ്ടെത്തുന്നതിനായി പൊലിസ് തെരച്ചില്‍ തുടരുകയാണ്. അതിനിടയിലാണ് രാഷ്ട്രപതിയെ പ്രശ്‌നത്തില്‍ ഇടപെടുവിക്കാനാണ് കര്‍ണനും അദ്ദേഹത്തിന്റെ അഭിഭാഷകരും ശ്രമിക്കുന്നത്.
കഴിഞ്ഞ മെയ് ഒന്‍പതിനാണ് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ച് ജസ്റ്റിസ് കര്‍ണനെ ആറുമാസത്തെ തടവു ശിക്ഷക്ക് വിധിച്ചുകൊണ്ട് ഉത്തരവിട്ടത്. ഇതേതുടര്‍ന്ന് ഒളിവില്‍ പോയ ജസ്റ്റിസ് കര്‍ണനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നന്ദി...വിശപ്പകന്നു..മനം നിറഞ്ഞു...ഇനി ആരും അയക്കേണ്ടതില്ല' സമരവേദിയിലേക്ക് ഭക്ഷണമെത്തിച്ചവര്‍ക്ക് നന്ദി അറിയിച്ച് സി.ജെ.പി

National
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടുത്തം; തീയിട്ട അനീഷും മരിച്ചു, മരണം രണ്ടായി

Kerala
  •  3 days ago
No Image

കോര്‍പ്പറേഷനും ബി.ജെ.പിയും രണ്ട് തട്ടില്‍; സുരേഷ് ഗോപിയുടെ ലാബ് പദ്ധതി ഫയലില്‍

Kerala
  •  3 days ago
No Image

കുറുവ സംഘം കേസില്‍ പ്രോസിക്യൂഷന് തിരിച്ചടി; കട്ടുപൂച്ചനെ വെറുതെവിട്ടു

Kerala
  •  3 days ago
No Image

നീറ്റ് സമരം അടിച്ചമർത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധം: എസ്.കെ.എസ്.എസ്.എഫ്

organization
  •  3 days ago
No Image

പ്രതിക്ക് രക്ഷപ്പെടാന്‍ ഡി.വൈ.എസ്.പി പഴുതൊരുക്കി; സംസ്ഥാനത്ത് എന്താണ് നടക്കുന്നത്? ; നിതിന്‍ രാജ് കേസില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 days ago
No Image

'ഞങ്ങളുടെ സമയം പാഴാക്കരുത്'  സി.ജെ.പി സമരത്തിലെ പൊലിസ് നടപടിക്കെതിരായ ഹരജിയില്‍ ഇടപെടാതെ സുപ്രിം കോടതി

National
  •  3 days ago
No Image

നീലേശ്വരത്ത് യുവാവിനും നാല് കുട്ടികൾക്കും ബാധിച്ചത് ഷിഗെല്ല ബാക്‌ടീരിയ; രോഗബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  3 days ago
No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  3 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  3 days ago