HOME
DETAILS

ഇബ്‌റാഹീംകുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം വിജിലന്‍സ് പിന്‍വലിച്ചു

  
backup
November 26, 2020 | 3:52 AM

%e0%b4%87%e0%b4%ac%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%b9%e0%b5%80%e0%b4%82%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be

 


സ്വന്തം ലേഖിക
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ റിമാന്‍ഡിലായി സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മുന്‍മന്ത്രി വി.കെ ഇബ്‌റാഹീംകുഞ്ഞ് എം.എല്‍.എയെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം വിജിലന്‍സ് പിന്‍വലിച്ചു. എന്നാല്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന ലേക്‌ഷോര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം മൂവാറ്റുപഴ വിജിലന്‍സ് കോടതിയില്‍ പുതിയ അപേക്ഷ സമര്‍പ്പിച്ചു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ വിജിലന്‍സ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്. ഇബ്‌റാഹീംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കഴിഞ്ഞദിവസം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രിയില്‍ നിന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
ആശുപത്രി മാറ്റിയാല്‍ അര്‍ബുദരോഗത്തിന് ഇപ്പോള്‍ നല്‍കുന്ന ചികിത്സ നല്‍കാന്‍ കഴിയുമോ എന്നന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്‍കുന്ന ചികിത്സാസൗകര്യം അര്‍ബുദ ചികിത്സയുള്ള എറണാകുളം മെഡിക്കല്‍ കോളജില്‍ നല്‍കാന്‍ കഴിയില്ലെന്നും മെഡിക്കല്‍ കോളജ് ഇപ്പോള്‍ കൊവിഡ് സെന്ററാണെന്നും ഇന്നലെ ഡി.എം.ഒ മറുപടി നല്‍കി. തുടര്‍ന്നാണ് ആശുപത്രി മാറ്റേണ്ട എന്ന തീരുമാനത്തില്‍ അന്വേഷണസംഘം എത്തിയത്.
അതേസമയം ഇബ്‌റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെയും വാദം തുടര്‍ന്നു. സാമ്പത്തിക ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും പിടിച്ചെടുത്ത ആദായനികുതി രേഖകള്‍ നിയമപ്രകാരമുള്ളതാണെന്നും ഇബ്‌റാഹീംകുഞ്ഞിന്റെ അഭിഭാഷകന്‍ വാദിച്ചു. ഉദ്യോഗസ്ഥര്‍ പരിശോധിച്ച, മൊബിലൈസേഷന്‍ ഫണ്ട് നല്‍കുന്ന ഫയലില്‍ മന്ത്രി എന്ന നിലയില്‍ ഇബ്‌റാഹീംകുഞ്ഞ് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും അഭിഭാഷകന്‍ പറഞ്ഞു. ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി വിധിപറയും.ആശുപത്രിയിലെത്തി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്റെ അപേക്ഷയിലും ഇന്ന് കോടതി വിധി പറയും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രക്ഷാപ്രവര്‍ത്തനക്കേസ്' അട്ടിമറി; എസ്‌ഐടി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറി

Kerala
  •  3 days ago
No Image

100-ാം വാർഷികത്തിൽ മാസ്സ് മാറ്റം! 2030 ലോകകപ്പ് 64 ടീമുകളിലേക്ക്? പ്രധാന വെളിപ്പെടുത്തലുമായി കോൺമെബോൾ പ്രസിഡന്റ്

Football
  •  3 days ago
No Image

'സമരം ചെയ്യുന്ന സമയം കൂടി ഇരുന്ന് പഠിക്കാം'; എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്? സിജെപി പ്രതിഷേധത്തെ വിമര്‍ശിച്ച് നീറ്റ് ടോപ്പര്‍

National
  •  3 days ago
No Image

'വിദ്യാര്‍ഥികള്‍ ചെയ്ത തെറ്റെന്ത്, കുട്ടികളെ അക്രമിച്ചവരെ ശിക്ഷിക്കണം; പ്രധാനമന്ത്രി മാപ്പു പറയണം, ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണം' രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

ജമ്മു കശ്മീരില്‍ ഭീകരാക്രമണം; പൊലിസുകാരന് വീരമൃത്യു, ഉത്തരവാദിത്വം ഏറ്റെടുത്ത് ടി.ആര്‍.എഫ്

National
  •  3 days ago
No Image

മെസ്സിയുടെ ഫൈനൽ പ്രവേശനത്തിന് പിന്നിൽ ഫിഫയുടെ അഴിമതിയോ? വിവാദ വീഡിയോ ലൈക്ക് ചെയ്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ!

Football
  •  3 days ago
No Image

കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഉന്തും തള്ളും; ചെയര്‍മാന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago
No Image

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലിസ് അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

National
  •  3 days ago
No Image

തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി; പ്രതി പിടിയില്‍

Kerala
  •  3 days ago
No Image

ജനറിക് മരുന്നുകള്‍ക്ക് 200 ശതമാനം നികുതി ചുമത്താന്‍ ട്രംപ്; ഇന്ത്യക്ക് തിരിച്ചടി  

International
  •  3 days ago