HOME
DETAILS

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

  
Web Desk
July 25, 2026 | 7:17 AM

massapadi-case-ed-report-more-evidence-against-veena-vijayan

 

 

തിരുവനന്തപുരം:  വീണയ്‌ക്കെതിരേ കരിമണല്‍ കമ്പനി ഉടമ ശശിധരന്‍ കര്‍ത്തയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെ വീണയെ കുരുക്കിലാക്കി മറ്റു തെളിവുകളും പുറത്ത്.  കര്‍ത്തയുമായുള്ള ഇ-മെയില്‍ ഇടപാടിന്റെയും വിവരങ്ങള്‍ ആണ് ഇതില്‍ പ്രധാനം.  കമ്പനിക്ക് ആവശ്യമായ വ്യാജ രേഖ ഐ ഫോണില്‍ നിര്‍മിച്ചതിന്റെയും വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്. കസ്റ്റഡിയിലെടുത്ത ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വേണ്ടി അയച്ചിരുന്നു. ഫോറന്‍സിക് പരിശോധനയിലാണ് ഈക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലം ഈ കേസില്‍ ഏറെ നിര്‍ണായകമാവുമെന്നാണ് വിലയിരുത്തുന്നത്.

വീണയുടെ പേരില്‍ എക്‌സാലോജിക്കിന് പുറമേ മറ്റൊരു കമ്പനിയുമുണ്ട്. ലോക്കര്‍ ഇന്ത്യ കോര്‍പില്‍ വീണ പാട്‌നര്‍ ആണെന്നും ഇ.ഡി യുടെ റിപ്പോട്ടിലുണ്ട്. കോഴിക്കോട് ആസ്ഥാനമായാണ കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വീണയുടെ എക്‌സാലോജിക് കമ്പനിയില്‍ നിന്ന് സേവനം ഒന്നും ലഭിച്ചില്ലെന്നും  പിണറായി വിജയന്റെ മകള്‍ ആയതുകൊണ്ട് മാത്രമാണ് പണം നല്‍കിയതെന്നുമാണ് കര്‍ത്ത നല്‍കിയിരിക്കുന്ന മൊഴി. ഇ.ഡി യുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

വീണയുടെ എക്സാലോജിക് കമ്പനിയും കരിമണല്‍ കര്‍ത്തയുടെ സി.എം.ആര്‍.എലും തമ്മില്‍ 2.78 കോടി രൂപയുടെ ഇടപാട് ആണ് നടത്തിയത്. എന്നാല്‍ ഏത് സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന് അന്വേഷണ സംഘത്തെ ബോധ്യപ്പെടുത്താന്‍ വീണയ്ക്കോ എക്സാലോജിക് കമ്പനിക്കോ സാധിച്ചിരുന്നില്ല.

ഇതിന്റെ ഭാഗമായി വീണയുടെയും കര്‍ത്തയുടെയും വീട്ടിലും സി.എം.ആര്‍.എലിന്റെ ഓഫീസിലുമടക്കം 12 ഇടങ്ങളില്‍  ഇ.ഡി റെയ്ഡ് നടന്നിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തില്‍ വിവിധ ബേങ്ക് അക്കൗണ്ടുകള്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ മരവിച്ചിരുന്നു. നേരത്തെ എസ്.എഫ്.ഐ.ഒ ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്.

എന്നാല്‍ കര്‍ത്തയുടെതായി പുറത്ത് വന്ന മൊഴി മാധ്യമസൃഷ്ടിയാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അന്വേഷണം തന്നിലേക്ക് എത്തിക്കാന്‍ ഇ.ഡി ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Following the revelation of CMRL owner Sasidharan Kartha's statement against Veena, further evidence has emerged that deepens the trouble for her. Among the most significant are details of email transactions with Kartha.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  4 hours ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  4 hours ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  4 hours ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  5 hours ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  5 hours ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  5 hours ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  5 hours ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  5 hours ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  6 hours ago