വാഹനത്തില്‍ മാലിന്യം തള്ളിയാല്‍ ഇനി മോട്ടോര്‍ വാഹന വകുപ്പിനെയും പേടിക്കണം
കോഴിക്കോട്: പൊതുയിടങ്ങളില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് മാലിന്യം തള്ളിയാല്‍ ഇനി മുതല്‍ ശിക്ഷാനടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും രംഗത്തിറങ്ങുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്. കോഴിക്കോട് ശുചിത്വ സാക്ഷരതാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യം തള്ളുന്ന വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ നിലവില്‍ പൊലിസിനു മാത്രമേ അധികാരമുള്ളൂ. എന്നാല്‍ ശിക്ഷാനടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് രംഗത്തിറങ്ങുന്നതോടെ ഇതു കുറയ്ക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ വാഹനത്തിനകത്തുള്ള വസ്തുക്കള്‍ കണ്ടെത്താന്‍ സാധിക്കുന്ന കാമറകള്‍ ഇല്ല. റോഡ് സുരക്ഷാ ഫണ്ടില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ കോഴിക്കോട് പരീക്ഷണാടിസ്ഥാനത്തില്‍ ആധുനിക കാമറകള്‍ സ്ഥാപിക്കുന്നതിന് ആലോചനയുണ്ട്. ഇതിനായി ഈ മാസം 30ന് യോഗം കോഴിക്കോട്ട് ചേരുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."