HOME
DETAILS

ഭരണഘടനാ ഭേദഗതികള്‍

  
backup
November 26, 2020 | 4:01 AM

%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%98%e0%b4%9f%e0%b4%a8%e0%b4%be-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

 


കോണ്‍സ്റ്റിറ്റിയൂഷന്‍ (ഭരണഘടന) എന്ന പദം ഉടലെടുത്തത് ലാറ്റിന്‍ ഭാഷയില്‍നിന്നാണ്. ലോകത്തെ ഏറ്റവും ബൃഹത്തായ ലിഖിത ഭരണഘടനയാണ് നമ്മുടേത്. ഇന്ത്യന്‍ ഭരണഘടനയുടെ ബ്ലൂ പ്രിന്റ് എന്നറിയപ്പെടുന്നത് 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് ആണ്. ഇന്ത്യക്ക് ഒരു ഭരണഘടന എന്ന ആശയം മുന്നോട്ടുവച്ചത് എം.എന്‍ റോയ് ആണ്. 1934 ല്‍ ഇന്ത്യന്‍ പാട്രിയറ്റ് എന്ന പത്രത്തിലാണ് അദ്ദേഹം ഈ ആശയം മുന്നോട്ടുവച്ചത്.

കടംകൊണ്ട ഭരണഘടന

ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ 395 അനുഛേദങ്ങളും 8 പട്ടികകളും 12 ഭാഗങ്ങളുമായിരുന്നു. എന്നാല്‍ ഇന്ന് 448 അനുഛേദങ്ങളും 12 പട്ടികകളും 25 ഭാഗങ്ങളും ആണ് ഉള്ളത്.
വിവിധ രാജ്യങ്ങളുടെ ഭരണഘടനകളില്‍നിന്ന് ഇന്ത്യന്‍ ഭരണഘടന കടം കൊണ്ടിട്ടുണ്ട്. അതിനാല്‍ ഇന്ത്യന്‍ ഭരണഘടനയെ കടംകൊണ്ട ഭരണഘടന എന്നറിയപ്പെടുന്നു. ഉദാഹരണത്തിന് പാര്‍ലമെന്ററി ജനാധിപത്യം നിയമ വാഴ്ച എന്നിവ നാം കടംകൊണ്ടത് ബ്രിട്ടനില്‍നിന്നാണ്. എന്നാല്‍ മൗലികാവകാശങ്ങള്‍, ആമുഖം എന്നിവ അമേരിക്കയില്‍നിന്നും. ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമം ഇന്ത്യ കടം കൊണ്ടത് ദക്ഷിണാഫ്രിക്കന്‍ ഭരണഘടനയില്‍ നിന്നാണ്.


ഭരണഘടനാ ഭേദഗതി എങ്ങനെ

ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള അധികാരം ഇന്ത്യന്‍ പാര്‍ലമെന്റിനാണ്. ഭരണഘടനാ ഭേദഗതികളെ കുറിച്ച് പരാമര്‍ശിക്കുന്ന ഭരണഘടനാ വകുപ്പ് അനുച്ഛേദം 368 ആണ്. ഇന്ത്യന്‍ ഭരണഘടന മൂന്നുവിധത്തില്‍ ഭേദഗതി ചെയ്യാം. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തോടെ, പാര്‍ലമെന്റില്‍ പ്രത്യേക ഭൂരിപക്ഷത്തോടെ, പാര്‍ലമെന്റിലെ പ്രത്യേക ഭൂരിപക്ഷത്തോടൊപ്പം സംസ്ഥാനങ്ങളുടെ സമ്മതത്തോടു കൂടെയും.
ഇതുവരെ 104 ഭരണഘടനാ ഭേദഗതികള്‍ ആണ് നടന്നിട്ടുള്ളത്. അവയില്‍ പ്രധാനപ്പെട്ട ഭരണഘടനാ ഭേദഗതികള്‍ ചുവടെ ചേര്‍ക്കുന്നു

1-ാം ഭേദഗതി- 1951: ഇന്ത്യന്‍ ഭരണഘടന ആദ്യമായി ഭേദഗതി ചെയ്തത് 1951ല്‍ ആണ്.
ഭരണഘടനയില്‍ ഒമ്പതാം പട്ടിക കൂട്ടിച്ചേര്‍ത്തു. അടിയന്തരാവസ്ഥ സമയത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ വ്യവസ്ഥ ചെയ്തു.
7-ാം ഭേദഗതി- 1956: സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിച്ചു.
9-ാം ഭേദഗതി- 1960: 1958 ലെ ഇന്ത്യ- പാക് കരാറിനെ തുടര്‍ന്ന് അതിര്‍ത്തി പുനഃക്രമീകരിച്ചു. പശ്ചിമബംഗാളിലെ ബാറുബറി യൂണിയന്‍ എന്ന പ്രദേശം പാകിസ്താന് നല്‍കാന്‍ വ്യവസ്ഥ ചെയ്തു.
12-ാം ഭേദഗതി- 1961: പോര്‍ച്ചുഗീസ് അധീനതയിലായിരുന്ന ഗോവയെ ഇന്ത്യയോട് ചേര്‍ത്ത് കേന്ദ്രഭരണപ്രദേശമാക്കി.
15-ാം ഭേദഗതി- 1963: ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 62 ആക്കി.
21-ാം ഭേദഗതി- 1967: എട്ടാം പട്ടികയില്‍ സിന്ധി പതിനഞ്ചാമത് ഭാഷയായി ഉള്‍പ്പെടുത്തി.
26-ാം ഭേദഗതി- 1971: ഇന്ത്യയിലെ മുന്‍ നാട്ടുരാജാക്കന്മാര്‍ക്ക് നല്‍കിയിരുന്ന പ്രിവിപേഴ്‌സ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി നിര്‍ത്തലാക്കി.
29- ാം ഭേദഗതി- 1972 : കേരള ഭൂപരിഷ്‌കരണ നിയമങ്ങള്‍ക്ക് ഭരണഘടനാ സാധുത നല്‍കി. കേരള ഭൂപരിഷ്‌കരണ നിയമങ്ങളെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി
31-ാം ഭേദഗതി- 1973: ലോക്‌സഭയുടെ അംഗബലം 525 ല്‍നിന്ന് 545 ആയി ഉയര്‍ത്തി.
36-ാം ഭേദഗതി- 1975: അസോസിയേറ്റ് സംസ്ഥാനമായിരുന്ന സിക്കിമിന് സംസ്ഥാന പദവി നല്‍കി.
42-ാം ഭേദഗതി- 1976: ചെറു ഭരണഘടന എന്നറിയപ്പെടുന്നു. അടിയന്തരാവസ്ഥ കാലത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി നടപ്പിലാക്കിയ ഭേദഗതി. സ്വരണ്‍ സിംഗ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് നാല്‍പ്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി നടപ്പിലാക്കിയത്. ഭരണഘടനയുടെ ആമുഖം ആദ്യമായി ഭേദഗതി ചെയ്യപ്പെട്ടു. ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍, ഇന്റഗ്രിറ്റി എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തി. ഭരണഘടനയില്‍ പത്തു മൗലികകടമകള്‍ കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയുടെയും സംസ്ഥാന നിയമസഭയുടെയും കാലാവധി ആറു വര്‍ഷമാക്കി ഉയര്‍ത്തി. രാജ്യത്ത് എവിടെയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കി. മന്ത്രിസഭയുടെ ഉപദേശപ്രകാരം ആണ് രാഷ്ട്രപതി പ്രവര്‍ത്തിക്കേണ്ടതെന്നും വ്യവസ്ഥ ചെയ്തു. ഈ ഭേദഗതി നിലവില്‍ വരുമ്പോള്‍ ഫക്രുദീന്‍ അലി അഹമ്മദ് ആയിരുന്നു രാഷ്ട്രപതി.
44-ാം ഭേദഗതി- 1978: ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 352 അനുസരിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള കാരണങ്ങളില്‍ ആഭ്യന്തരകലാപം എന്നത് സായുധ വിപ്ലവം എന്നാക്കി മാറ്റി. നാല്‍പത്തിരണ്ടാം ഭേദഗതിയിലൂടെ വരുത്തിയ ചില മാറ്റങ്ങള്‍ റദ്ദാക്കി. സ്വത്തവകാശത്തെ മൗലിക അവകാശങ്ങളില്‍നിന്ന് ഒഴിവാക്കി. ലോക്‌സഭയുടെയും സംസ്ഥാന നിയമസഭ കളുടെയും കലാവധി ആറില്‍നിന്ന് അഞ്ചുവര്‍ഷം ആക്കി. 44- ാം ഭേദഗതി സമയത്ത് മൊറാര്‍ജി ദേശായി നയിച്ചിരുന്ന ജനതാ സര്‍ക്കാര്‍ ആയിരുന്നു അധികാരത്തില്‍.
52-ാം ഭേദഗതി- 1985: കുറുമാറ്റ നിയമത്തിന് ഭരണഘടനാ സാധുത നല്‍കി. ഭരണഘടനയില്‍ പത്താം പട്ടിക കൂട്ടിച്ചേര്‍ത്തു. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ആണ് ഇതു നടപ്പാക്കിയത്.
56-ാം ഭേദഗതി- 1987: 1987 ലെ 86-ാം ഭേദഗതി പ്രകാരം ഗോവ ഇന്ത്യയുടെ 25 -ാം സംസ്ഥാനമായി
61-ാം ഭേദഗതി- 1989: ഭരണഘടനയുടെ 326 വകുപ്പില്‍ ഭേദഗതി വരുത്തി. വോട്ടിങ് പ്രായം 21 നിന്ന് 18 വയസായി കുറച്ചു
65-ാം ഭേദഗതി- 1990: ദേശീയ പട്ടികജാതി പട്ടികവര്‍ഗ കമ്മിഷന്‍ രൂപീകരിച്ചു. വി.പി സിങ്ങ് ഗവണ്‍മെന്റ് ആയിരുന്നു അധികാരത്തില്‍
69-ാം ഭേദഗതി- 1991: ഇതുപ്രകാരം ഡല്‍ഹിക്ക് രാജ്യതലസ്ഥാനം പ്രദേശം എന്ന പദവി 1992 ല്‍ കൈവന്നു.
71-ാം ഭേദഗതി-1992: കൊങ്കിണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകളെ ഔദ്യോഗിക ഭാഷകളില്‍ ഉള്‍പ്പെടുത്തി
73-ാം ഭേദഗതി- 1992: പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്‍കിയ ഭേദഗതി. ഭരണഘടനയില്‍ പതിനൊന്നാം പട്ടിക കൂട്ടിച്ചേര്‍ത്തു.
74-ാം ഭേദഗതി- 1992: നഗരപാലിക നിയമം അഥവാ മുന്‍സിപ്പാലിറ്റി നിയമം എന്നറിയപ്പെടുന്നു. നഗരസഭകള്‍ക്ക് സ്വയംഭരണാവകാശം നല്‍കി. പന്ത്രണ്ടാം പട്ടിക ഭരണഘടനയില്‍ കൂട്ടിച്ചേര്‍ത്തു.
84-ാം ഭേദഗതി- 2000: മധ്യപ്രദേശ് വിഭജിച്ച് ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ്, ബീഹാര്‍ വിഭജിച്ച് ജാര്‍ഖണ്ഡ് എന്നീ മൂന്നു പുതിയ സംസ്ഥാനങ്ങള്‍ നിലവില്‍ വന്നു.
86 -ാം ഭേദഗതി- 2002: വിദ്യാഭ്യാസത്തെ മൗലിക അവകാശങ്ങളില്‍ ഉള്‍പ്പെടുത്തി. ഭരണഘടനയില്‍ അനുച്ഛേദം 21 എ കൂട്ടിച്ചേര്‍ത്തു. അനുച്ഛേദം 45ല്‍ ഭേദഗതിവരുത്തി. ആറു വയസു മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്‍കേണ്ടത് സ്റ്റേറ്റിന്റെ കടമയും കുട്ടികളുടെ മൗലികാവകാശവുമായി.
89-ാം ഭേദഗതി- 2003: ദേശീയ പട്ടികജാതിപട്ടികവര്‍ഗ കമ്മിഷന്‍ വിഭജിച്ച് ദേശീയ പട്ടികജാതി കമ്മിഷന്‍, ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ എന്നിങ്ങനെ രണ്ട് പ്രത്യേക കമ്മിഷനുകള്‍ രൂപീകരിച്ചു.
91 -ാം ഭേദഗതി- 2004: കേന്ദ്ര- സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെ പരമാവധി എണ്ണം അധോസഭയിലെ അംഗങ്ങളുടെ 15 ശതമാനമായി നിജപ്പെടുത്തി. എന്നാല്‍ സംസ്ഥാനങ്ങളില്‍ കുറഞ്ഞത് 12 മന്ത്രിമാരെങ്കിലും ഉണ്ടായിരിക്കണം.
92-ാം ഭേദഗതി- 2004: ഭരണഘടനയിലെ എട്ടാം പട്ടികയില്‍ ബോഡോ, ഡോഗ്രി, മൈഥിലി, സന്താലി ഭാഷകള്‍ കൂടി ഉള്‍പ്പെടുത്തി.
96-ാം ഭേദഗതി- 2011: ഒറീസ സംസ്ഥാനത്തിന്റെ പേര് ഒഡിഷ എന്നും ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഒറിയ എന്നതിനുപകരം ഒഡിയ എന്നുമാക്കി മാറ്റി.
100-ാം ഭേദഗതി- 2015: ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയിലുള്ള തര്‍ക്കപ്രദേശങ്ങള്‍ പരസ്പരം കൈമാറി. കരാര്‍ പ്രകാരം 111 പ്രദേശങ്ങള്‍ ബംഗ്ലാദേശിന് ഇന്ത്യ വിട്ടു നല്‍കുകയും 51 ബംഗ്ലാദേശ് പ്രദേശങ്ങള്‍ ഇന്ത്യയ്ക്ക് ലഭിക്കുകയും ചെയ്തു.
101-ാം ഭേദഗതി- 2016: നൂറ്റിയൊന്നാം ഭരണഘടനാ ഭേദഗതി പ്രകാരം ജി.എസ്.ടി നടപ്പിലായി. ഇന്ത്യയില്‍ ജി.എസ്.ടി നിലവില്‍ വന്നത് 2017 ജൂലൈ ഒന്നിനാണ്.
103-ാം ഭേദഗതി- 2019: മുന്നാക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തി. അനുച്ഛേദം 15,16 എന്നിവ പരിഷ്‌കരിച്ചു.
104-ാം ഭേദഗതി- 2020: ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കുള്ള പട്ടികജാതി,പട്ടികവര്‍ഗ സംവരണം 10 വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. ആംഗ്ലോ ഇന്ത്യന്‍ സംവരണം അവസാനിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ-ഷാർജ റോഡുകളിൽ അപകടങ്ങൾ; കനത്ത ഗതാഗതക്കുരുക്ക്; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  8 days ago
No Image

രാജ്യത്ത് വീണ്ടും പാക് ചാരവൃത്തി,നിര്‍ണായക സൈനിക വിവരങ്ങള്‍ ചോര്‍ത്തി, രണ്ട് പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍; പിടിയിലായ അജയ്കുമാര്‍ മുന്‍ സൈനികന്‍/Pak Spy Arrested

National
  •  8 days ago
No Image

യാത്രക്കാരെ വലച്ച് ഇന്നും ഇന്‍ഡിഗോ, സര്‍വിസുകള്‍ ഇന്നും മുടങ്ങും; പ്രതിഷേധം കനക്കുന്നു, സാധാരണ നിലയിലെത്താന്‍ ഇനിയും രണ്ട് മാസമെടുക്കുമെന്ന് ഡി.ജി.സി.എ

National
  •  8 days ago
No Image

ശബരിമല തീര്‍ത്ഥാടകരുടെ വാഹനവും സ്‌കൂള്‍ ബസും കൂട്ടിയിടിച്ചു; തീര്‍ത്ഥാടകരിലൊരാള്‍ റോഡിലേക്ക് തെറിച്ചു വീണു

Kerala
  •  8 days ago
No Image

സ്ത്രീകള്‍ക്ക് മാസം 1000 രൂപ പെന്‍ഷന്‍ പദ്ധതി; തെരെഞ്ഞെടുപ്പിന് ശേഷമെന്ന് സര്‍ക്കാര്‍, കമ്മീഷന് വിശദീകരണം നല്‍കി

Kerala
  •  8 days ago
No Image

തുടരുന്ന അനാസ്ഥ; പെെലറ്റ് ക്ഷാമത്തിന് പുറമെ ബോംബ് ഭീഷണിയും; ദുരന്തമായി ഇൻഡി​ഗോ; ഇന്നലെ മുടങ്ങിയത് 300 സർവിസുകൾ

National
  •  8 days ago
No Image

ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ

National
  •  8 days ago
No Image

കോൺഗ്രസിന് അഗ്നിശുദ്ധി; ഇനി കണ്ണുകൾ സി.പി.എമ്മിലേക്ക്

Kerala
  •  8 days ago
No Image

കൊച്ചിയില്‍ പച്ചാളം പാലത്തിനു സമീപം റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

Kerala
  •  8 days ago
No Image

രാഹുൽ എപ്പിസോഡ് അവസാനിപ്പിച്ച ആശ്വാസത്തിൽ കോൺഗ്രസ്; പൊലിസ് അറസ്റ്റിന് മുൻപെ പുറത്താക്കൽ 

Kerala
  •  8 days ago