ഡൽഹിയിലെ വായുമലിനീകരണം; ആശുപത്രികളിൽ റിപ്പോർട്ട് ചെയ്തത് രണ്ടു ലക്ഷം കേസുകൾ
ന്യൂഡൽഹി: വായുമലിനീകരണം പരിധിവിട്ട് വർധിക്കുന്ന ഡൽഹിയിലെ ആറ് ആശുപത്രികളിലായി രണ്ടു ലക്ഷത്തോളം ശ്വാസകോശസംബന്ധമായ അസുഖങ്ങൾ റിപ്പോർട്ട് ചെയ്തതായി ഡൽഹി സർക്കാർ.
2022നും 2024നും ഇടയിലാണിത്. മൂന്ന് വർഷത്തിനുള്ളിൽ മുപ്പതിനായിരത്തിലധികം ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലും സമീപപ്രദേശങ്ങളിലും ശൈത്യകാലത്ത് വായുവിൽ വിഷാംശം വർധിക്കുന്നതിന്റെ ഭാഗമായാണിതെന്നും സർക്കാർ അറിയിച്ചു. ഡൽഹിയിലെ വായുനിലവാര സൂചിക ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്നതിനെക്കാൾ 20 മടങ്ങ് കൂടുതലാണ്. വ്യാവസായിക കെട്ടിടങ്ങൾ, വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക, കുറഞ്ഞ കാറ്റിന്റെ വേഗത, അയൽ സംസ്ഥാനങ്ങളിലെ വിളകൾ കത്തിക്കൽ എന്നിവയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഡൽഹിയിലെ പ്രധാനപ്പെട്ട ആറ് ആശുപത്രികളിൽ 2024ൽ 68,411 ശ്വാസകോശ സംബന്ധമായ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2022ൽ 67,054 കേസുകളും 2023ൽ 69,293 കേസുകളും ഉണ്ടായി.
ശൈത്യകാലങ്ങളിൽ ആരോഗ്യമുള്ള ആളുകളെ പോലും ദോഷകരമായി ബാധിക്കുന്ന തരത്തിലും നിലവിൽ രോഗങ്ങളുള്ളവർക്ക് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതുമായ രീതിയിലാണ് ഡൽഹിയിലെ വായുനിലവാരത്തിന്റെ പോക്കെന്ന് സർക്കാർ വ്യക്തമാക്കുന്നു.
delhi reports around two lakh respiratory cases as air pollution spikes
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."