ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവിനെതിരേ അപ്പീല്‍ നല്കാന് വിജയ് മല്യക്ക് അനുമതി
ലണ്ടന്‍: വായ്പ തട്ടിപ്പുകേസില്‍ ഇന്ത്യക്കു കൈമാറാനുള്ള ഉത്തരവിനെതിരേ അപ്പീല്‍ നല്കാന് വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് അനുമതി. ലണ്ടന്‍ റോയല്‍ കോര്‍ട്ട്സ് ഓഫ് ജസ്റ്റിസിലെ ഡിവിഷന് ബെഞ്ചാണ് അനുമതി നല്‍കിയത്. വിചാരണയ്ക്കായി കേസ് യു.കെ ഹൈക്കോടതിയിലേക്കു മാറ്റും.
ഇന്ത്യയിലെ എസ്.ബി.ഐ ഉള്‍പ്പെടെ വിവിധ ബാങ്കുകളില്‍ നിന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സിനായി എടുത്ത വായ്പ ഇനത്തില്‍ 9000 കോടി രൂപ മല്യ തിരിച്ചടക്കാനുണ്ട്.
മല്യയെ ഇന്ത്യയ്ക്കു കൈമാറാനുള്ള ഉത്തരവില്‍ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പുവച്ചിരുന്നു. ഇതിനെതിരേ അപ്പീല്‍ നല്കാന് മല്യ നല്കിയ അപേക്ഷ യു.കെ ഹൈക്കോടതി തള്ളി. പിന്നീട് രേഖാമൂലം വീണ്ടും നല്കിയ അപേക്ഷയിലാണ് ഇപ്പോഴത്തെ വിധി. മല്യയെ ഇന്ത്യക്കു കൈമാറാന്‍ കഴിഞ്ഞ ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."