HOME
DETAILS

യു.എസിന്റേത് 'സാമ്പത്തിക തീവ്രവാദം': യു.എന്‍ പൊതുസഭയില്‍ ട്രംപും റൂഹാനിയും നേര്‍ക്കുനേര്‍

  
backup
September 26 2018 | 04:09 AM

6546654645645645-2

ന്യൂയോര്‍ക്ക്: ഉപരോധത്തെച്ചൊല്ലി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും യു.എന്‍ പൊതുസഭയില്‍ നേര്‍ക്കുനേര്‍. ആഗോള വ്യാപാരത്തില്‍ നിന്ന് ഇറാനെ ഒറ്റപ്പെടുത്തണമെന്ന ട്രംപിന്റെ വാദത്തോട്, യു.എസിന്റെ ഉപരോധം 'സാമ്പത്തിക ഉപരോധമാണെ'ന്ന് റൂഹാനി തിരിച്ചടിച്ചു.

2015 ആണവ കരാറില്‍ നിന്ന് പിന്‍മാറിയതും ഇതേത്തുടര്‍ന്ന് ഇറാനു നേരെ അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധവുമാണ് റൂഹാനി കടുത്ത സ്വരത്തില്‍ വിമര്‍ശിച്ചത്.

ട്രംപാണ് വാക്‌പോര് ആദ്യം തുടങ്ങിവച്ചത്. ലോകത്തെ തീവ്രവാദ സ്‌പോണ്‍സര്‍ഷിപ്പിന് നേതൃത്വം വഹിക്കുന്നത് ഇറാനാണെന്ന് ട്രംപ് പറഞ്ഞു. ആണവ മിസൈലുകള്‍ നിര്‍മിക്കാനും ആഭ്യന്തര അടിച്ചമര്‍ത്തലിനും സാമ്പത്തിക തീവ്രവാദത്തിനും സിറിയയിലും യെമനിലും കശാപ്പിനു വേണ്ടിയും ഇറാന്‍ സ്വേച്ഛാദിപത്യം ഉപയോഗിച്ചുവെന്നും ട്രംപ് പറഞ്ഞു.

ഇറാന്റെ കയ്യേറ്റം തുടരുന്ന കാലംവരെ ഇറാനെ ഒറ്റപ്പെടുത്തണെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നതായും ട്രംപ് പറഞ്ഞു. അടുത്തഘട്ട ഉപരോധത്തില്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടുമെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കി. നവംബര്‍ അഞ്ചു മുതല്‍ ഊര്‍ജ്ജ മേഖലയിലും ഉപരോധം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍, കൂടുതല്‍ ഉപരോധം കൊണ്ടുവരുമെന്ന പ്രഖ്യാപനം 'സാമ്പത്തിക തീവ്രവാദ'മാണെന്ന് റൂഹാനി തിരിച്ചടിച്ചു. ചര്‍ച്ചയ്ക്കു വിളിച്ച അതേ യു.എസ് സര്‍ക്കാരാണ് അതു വലിച്ചെറിഞ്ഞതെന്നും റൂഹാനി പറഞ്ഞു.

ചില ലോകനേതാക്കള്‍ ആഗോള സുരക്ഷയെ തകര്‍ക്കുകയാണെന്ന് ട്രംപിന്റെ പേരു പരാമര്‍ശിക്കാതെ റൂഹാനി പറഞ്ഞു. നാനാത്വത്തെ എതിരിടുന്നത് ശക്തിയുടെ അടയാളമല്ല, മറിച്ച് ബുദ്ധിക്കുറവിന്റെ അടയാളമാണ്.

ഇറാന്‍ ഉപരോധം

2015 ല്‍ യു.എസ് അടക്കമുള്ള ആറു ലോകരാജ്യങ്ങളുമായി ഇറാന്‍ ഒപ്പുവച്ച ആണവായുധ കരാരില്‍ നിന്ന് കഴിഞ്ഞ മേയിലാണ് യു.എസ് പിന്‍വലിഞ്ഞത്. ഇതിനു പിന്നാലെ ഓഗസ്റ്റില്‍ ഇറാനു മേല്‍ യു.എസ് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു.

ഇരു നേതാക്കളും യു.എന്‍ പൊതുസമ്മേളനത്തിന്റെ ഭാഗമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. മുന്‍കൂട്ടിയുള്ള അജണ്ടകളൊന്നുമില്ലാതെയാണെങ്കില്‍ കാണാമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ 2015 ആണവ കരാറിലേക്ക് യു.എസ് മടങ്ങാതെ കാണില്ലെന്ന് ഹസന്‍ റൂഹാനി നിലപാടെടുത്തു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago