ദേശീയപാതകളുടെ പുനരുദ്ധാരണത്തിന് 20 കോടി രൂപ അനുവദിച്ചു
കൊല്ലം: കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ചിന്നക്കട മുതല്‍ അമ്പലത്തുംകാല വരെയുള്ള റോഡിന്റെ ഉപരിതലം റീ ടാറിംഗിനും ഓടകള്‍ പുനര്‍നിര്‍മിക്കുന്നതിനും കലുങ്ക്, കള്‍വര്‍ട്ട് എന്നിവയുടേയും പുനര്‍ നിര്‍മാണത്തിനുമായി 20 കോടി രൂപ നാഷനല്‍ ഹൈവേ അതോറിറ്റി അനുവദിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താറുമാറായ കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ അമ്പലത്തുംകാല മുതല്‍ കോട്ടവാസല്‍ വരെയുള്ള റോഡിലെ കുഴികള്‍ അടയ്ക്കുന്നതിനും പാച്ച് വര്‍ക്കിനുമായി 35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കൊട്ടാരക്കര ടൗണ്‍, പടിഞ്ഞാറേ തെരുവ്, കിഴക്കേ തെരുവ്, ചെങ്ങമനാട്, ചേത്തടി ഭാഗങ്ങളില്‍ തകര്‍ന്ന് കിടക്കുന്ന റോഡിന്റെ പാച്ച് വര്‍ക്കുകളും അനുബന്ധ പണികളും ഉടന്‍ ആരംഭിക്കും. കൊല്ലം-തിരുമംഗലം പാതയില്‍ അമ്പലത്തുംകാലയ്ക്കും കൊട്ടാരക്കരയ്ക്കും ഇടയിലുള്ള കിള്ളൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപത്തായി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ക്രാഷ് ബാരിയര്‍ സ്ഥാപിക്കാന്‍ 15 ലക്ഷം രൂപയും കൊല്ലം-തേനി ദേശീയ പാതയില്‍ കടപുഴ മുതല്‍ കൊല്ലകടവ് വരെയുള്ള ഭാഗത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 14.4 കോടി രൂപയും നാഷണല്‍ ഹൈവേ അതോറിറ്റി അനുവദിച്ചു.
ഇതിന്റെ ഭാഗമായി കടപുഴ മുതല്‍ കൊല്ലകടവ് വരെയുള്ള കൊല്ലം- തേനി ദേശീയ പാതയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു.
ഭരണിക്കാവ്-വണ്ടിപെരിയാര്‍ നാഷനല്‍ ഹൈവേയുടെ ഭാഗമായി ഭരണിക്കാവ് മുതല്‍ അടൂര്‍ നെല്ലിമുട്ടിപ്പടിവരെയുള്ള റോഡിന്റെ ഉപരിതലം ടാര്‍ ചെയ്യുന്നതിനും ഓടയും കലുങ്കും ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും തുക അനുവദിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."