മൂന്നുവര്‍ഷം മുന്‍പ് നാടുവിട്ട ഭര്‍ത്താവിനെ ടിക് ടോക്കില്‍ കണ്ടെത്തി തമിഴ് യുവതി
ചെന്നൈ: മൂന്നുവര്‍ഷം മുന്‍പ് നാടുവിട്ട രണ്ടുകുട്ടികളുടെ അച്ഛനായ യുവാവിനെ ട്രാന്‍സ് ജെന്‍ഡറിനൊപ്പം ടിക് ടോക്കില്‍ കണ്ടതോടെ ആദ്യം ജയപ്രദ ഒന്ന് അമ്പരന്നു. എന്നാല്‍, അമ്പരപ്പ് മാറിയതോടെ ടിക് ടോക്കില്‍ കണ്ട ട്രാന്‍സ്ജെന്‍ഡറിനെ ബന്ധപ്പെട്ട് ഭര്‍ത്താവിനെ തിരികെ പിടിച്ചു ജയപ്രദ. തമിഴ്നാട് വില്ലുപുരം സ്വദേശിനിയായ ജയപ്രദ ഭര്‍ത്താവ് സുരേഷിനെയാണ് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ടിക് ടോക്ക് വിഡിയോയിലൂടെ കണ്ടെത്തിയത്.
2013ലാണ് സുരേഷും ജയപ്രദയും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ദമ്പതികള്‍ക്ക് രണ്ടുകുട്ടികളും പിറന്നു. വിവാഹം കഴിഞ്ഞു നാലുവര്ഷമായതോടെ ബന്ധത്തില്‍ അസംതൃപ്തനായ സുരേഷ് ഭാര്യയെ അറിയിക്കാതെ 2017ല്‍ നാടുവിട്ടു. ഇതോടെ ഭര്‍ത്താവിനെ കാണ്മാനില്ലെന്നു കാണിച്ച് ജയപ്രദ പൊലിസിനു പരാതി നല്കി. പൊലിസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും ഭര്‍ത്താവ് എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചില്ല.
പരാതി ഓര്‍മയായി തുടങ്ങുന്നതിനിടെയാണ് ജയപ്രദയുടെ ബന്ധുക്കള്‍ സുരേഷിനെ പോലെ തോന്നിക്കുന്ന ഒരാള്‍ക്കൊപ്പം നൃത്തവും ഗാനവുമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തി നിരവധി വിഡിയോകള്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തത്. ബന്ധുക്കള്‍ വിഡിയോ ജയപ്രദയെ കാണിച്ചതോടെയാണ് ഇത് തന്റെ ഭര്‍ത്താവാണെന്ന് അവര്‍ സ്ഥിരീകരിച്ചത്. പിന്നീട് യുവതി പൊലിസിനെ അറിയിച്ചു. പൊലിസ് വില്ലുപുരത്തെ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹവുമായി ബന്ധപ്പെട്ട് സുരേഷിനെ കണ്ടെത്തി. സുരേഷിനെ കൗണ്‍സലിങ്ങിനു വിധേയമാക്കിയതോടെ അദ്ദേഹം കുടുംബത്തോടൊപ്പം ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച സുരേഷ്, ട്രാന്‍സ്ജെന്‍ഡറിനൊപ്പം താമസിച്ചുവരികയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."