പാലത്തിന്റെ കലുങ്ക് അപകട ഭീഷണിയില്‍
പൂച്ചാക്കല്‍ : പാണാവള്ളി ഉളവയ്പ് റോഡിലെ അരിയോടി കലുങ്കിന്റെ കൈവരികള്‍ തകര്‍ന്ന് അപകട ഭീഷണിയില്‍. പൂച്ചാക്കല്‍ ഇലക്ട്രിസിറ്റി ജംഗ്ഷനില്‍ നിന്നും എം എല്‍ റോഡിലേക്കുള്ള പ്രധാന റോഡാണിത്.ദിനേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിന്റെ കലുങ്ക്.അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ആറു മാസം മുന്‍പാണ് കൈവരികള്‍ നിര്‍മിച്ചത്.
എന്നാല്‍ തുടര്‍ച്ചയായി വാഹനങ്ങളിടിച്ച് കൈവരി തകരുകയും ചെയ്തു. റോഡിലെ വളവിലാണ് കലുങ്ക് നിലനില്‍ക്കുന്നത്. വളവ് മനസിലാകാതെ അതി വേഗതയിലും അശ്രദ്ധയിലും വാഹനങ്ങള്‍ വന്ന് ഇടിച്ചാണ് അപകടമുണ്ടാകുന്നത്.വളവ് ഉണ്ടെന്നു മനസിലാക്കാന്‍ സ്ഥാപിച്ചിരിക്കുന്ന ദിശാബോര്‍ഡ് പുല്ലുകള്‍ മൂടിയ നിലയിലുമാണ്.കലുങ്കിന്റെ വശങ്ങളിലും തോട്ടിലും കക്കൂസ് മലിന്യവും അറവ് അവശിഷ്ടങ്ങളും തള്ളുന്നതു പതിവാണ്.കൈവരികള്‍ നന്നാക്കണമെന്നും മാലിന്യം തള്ളുന്നവരെയും അപകടമുണ്ടാക്കുന്നവരെയും കണ്ടെത്താന്‍ ക്യാമറ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."