വഴങ്ങിയില്ല വിമതര്‍
സ്വന്തം ലേഖകര്‍
നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന്റെ അവസാന ദിവസം ഓടിച്ചിട്ട് പിടിച്ചു പല വിമതരെയും മുന്നണികള്‍ ചാക്കിലാക്കി പത്രിക പിന്‍വലിപ്പിച്ചെങ്കിലും വഴങ്ങാതെയും മെരുങ്ങാതെയും നിരവധി പേര്‍ ഇനിയും മത്സരരംഗത്തുണ്ട്.
ി തലസ്ഥാനത്തെ 'തലവേദന'കള്‍
തിരുവനന്തപുരം കോര്‍പറേഷനില്‍ വിമത ഭീഷണി എല്‍.ഡി.എഫിനും യു.ഡി.എഫിനുമുണ്ട്. കോര്‍പറേഷനിലെ നെട്ടയം ഡിവിഷനില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നല്ലപെരുമാള്‍ റിബലായുണ്ട്. സ്ഥാനമൊഴിഞ്ഞ മേയര്‍ കെ.ശ്രീകുമാറിനെതിരേ ആര്‍.എസ്.പി ലെനിനിസ്റ്റ് വിഭാഗം വിമത സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയെങ്കിലും അവസാനദിവസം പിന്‍വലിച്ചു. നന്തന്‍കോട് വാര്‍ഡിലും കിണവൂര്‍ വാര്‍ഡിലും വര്‍ക്കല മുനിസിപ്പാലിറ്റി രണ്ടാം വാര്‍ഡിലും വള്ളക്കടവ് വാര്‍ഡിലും യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വിമത ഭീഷണിയുണ്ട്. വര്‍ക്കലയിലെ ടീച്ചേഴ്‌സ് കോളനിയില്‍ എല്‍.ഡി.എഫ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ.എം ലാജിക്കെതിരേ സി.പി.എമ്മിലുണ്ടായിരുന്ന വി.ബലറാം മത്സരിക്കുന്നുണ്ട്.
ി വയനാട്ടില്‍ കൂട്ടപുറത്താക്കല്‍
പ്രമുഖന്‍ വഴങ്ങിയതോടെ ചെറുമീനുകളാണ് വിമതരായി വയനാട്ടില്‍ മത്സരത്തിനുറച്ച് കളത്തിലുള്ളത്. ജില്ലാ പഞ്ചായത്ത് മുട്ടില്‍ ഡിവിഷനില്‍ മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ഗോകുല്‍ദാസ് കോട്ടയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നുവെങ്കിലും അവസാന നിമിഷം പിന്‍വലിച്ചു. വിമതരായി മത്സര രംഗത്തുള്ള 12 പേരെ കഴിഞ്ഞദിവസം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്തില്‍ നിന്നും കോണ്‍ഗ്രസ് പുറത്താക്കുകയും ചെയ്തിരുന്നു. മുസ്‌ലിം ലീഗ് നാലുപേരെയും പുറത്താക്കി. ഇതില്‍ രണ്ടുപേരാണ് നിലവില്‍ മത്സര രംഗത്തുള്ളത്.
കല്‍പ്പറ്റ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണും വനിതാലീഗ് ഭാരവാഹിയുമായ ഉമൈബ മൊയ്തീന്‍ കുട്ടിയാണ് പുറത്തായവരില്‍ പ്രമുഖ. ഇടതുപക്ഷ സ്വതന്ത്രയായാണ് ഉമൈബ ഇത്തവണ മത്സരിക്കുന്നത്.
നൂല്‍പ്പുഴ പഞ്ചായത്തില്‍ കൊട്ടനോട് വാര്‍ഡില്‍ മുന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സണ്ണി തയ്യില്‍ വിമതനായി രംഗത്തുണ്ട്. ജില്ലയില്‍ വിമതനീക്കത്തിന്റെ പേരില്‍ സി.പി.ഐ രണ്ടുപേരെയും പുറത്താക്കിയിട്ടുണ്ട്.
ി ആലപ്പുഴയിലും നടപടി
മൂന്ന് മുന്നണികള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന റിബലുകള്‍ക്കെതിരേ നടപടിയെടുത്ത് ആലപ്പുഴയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ആലപ്പുഴ നഗരസഭയിലെ വലിയകുളം, തുമ്പോളി വാര്‍ഡുകളിലെ റിബലുകളായ രണ്ട് പേരെ സി.പി.എം ഏരിയാ കമ്മിറ്റി പുറത്താക്കി. കായംകുളം നഗരസഭയിലെ രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പടെ അഞ്ച് റിബലുകളെ പുറത്താക്കി. കടക്കരപ്പള്ളിയിലും കുത്തിയതോടും ഭീഷണി ഉയര്‍ത്തിയവരെ സി.പി.ഐയും പുറത്താക്കി. പുറക്കാട് ഡി.സി.സി ജനറല്‍ സെക്രട്ടറി പി. സാബുവിനെതിരേ മണ്ഡലം സെക്രട്ടറി ബിജു സ്ഥാനാര്‍ഥിയാണ്.
ി കോഴിക്കോട്ട്
പോരാടാനുറച്ച് വിമതര്‍
ജില്ലയില്‍ പലേടത്തും വിമതര്‍ മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്നത് മുന്നണി നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്. കൂടുതല്‍ വിമതര്‍ കോര്‍പറേഷനിലാണ്. യു.ഡി.എഫ് മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്ന ഡോ. പി.എന്‍ അജിത മത്സരിക്കുന്ന ചേവായൂരില്‍ മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റു കൂടിയായ പുഷ്പ ശേഖരന്‍ വിമതയായി മത്സരിക്കുന്നുണ്ട്. എല്‍.ഡി.എഫില്‍ മുന്‍ മേയര്‍ എം. ഭാസ്‌കരന്റെ മകന്‍ വരുണ്‍ ഭാസ്‌കര്‍ മത്സരിക്കുന്ന കരുവിശ്ശേരി വാര്‍ഡില്‍ മറ്റൊരു മുന്‍ മേയറായ പി. കുട്ടികൃഷ്ണന്‍ നായരുടെ മകന്‍ പാറാടത്ത് സുരേന്ദ്രനും മത്സരിക്കുന്നു. പാളയത്തും ചാലപ്പുറത്തും മൂഴിക്കലിലും യു.ഡി.എഫിന് വിമതരുണ്ട്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയും വിമതനും തമ്മിലാണ് നേര്‍ക്കുനേര്‍ മത്സരം. വടകര ബ്ലോക്ക് പഞ്ചായത്ത് കല്ലാമല ഡിവിഷനില്‍ ആര്‍.എം.പി - യു.ഡി.എഫ് ജനകീയ മുന്നണിയുടെ ധാരണയ്ക്ക് വിരുദ്ധമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത് മുന്നണിയില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്.
ി പാലക്കാട്ട് വിമതര്‍ രണ്ടും കല്‍പിച്ച്
പാലക്കാട് വിമത സ്ഥാനാര്‍ഥിയായി കെ.പി.സി.സി അംഗം വരെയുണ്ട്. വിമത സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന കെ.പി.സി.സി അംഗം ടി.പി ഷാജി (പട്ടാമ്പി) ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. ഭവദാസ് (പാലക്കാട്), തെങ്കര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റുമാരുള്‍പ്പെടെ 13 പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.
ി ഇടുക്കിയില്‍ യു.ഡി.എഫിന്
അങ്കലാപ്പ്
ഇടുക്കിയില്‍ റിബല്‍ ശല്യത്തിലാണ് യു.ഡി.എഫ്. പതിവിന് പിപരീതമായി എല്‍.ഡി.എഫിലും വിമതക്കാറ്റ് ശക്തമാണ്. തൊടുപുഴ നഗരസഭയില്‍ യു.ഡി.എഫില്‍ വ്യാപക റിബലാണ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മുരിക്കാശേരി ഡിവിഷനില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി വിജയകുമാര്‍ മറ്റക്കരക്കെതിരേ റിബല്‍ ഡി.സി.സി അംഗം കെ.ജെ സെബാസ്റ്റ്യനാണ്. നെടുങ്കണ്ടം ബ്ലോക്കിലും തൊടുപുഴ നഗരസഭയില്‍ അറയ്ക്കപ്പാറ വാര്‍ഡിലും യു.ഡി.എഫ് വിമതരുണ്ട്. കീരികോട് വാര്‍ഡില്‍ സിറ്റിങ് കൗണ്‍സിലറുടെ നേതൃത്വത്തിലാണ് വിമതയ്ക്ക് വോട്ട് തേടുന്നത്. മറയൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസിന് റിബല്‍ സ്ഥാനാര്‍ഥികള്‍ രണ്ടാണ്. രണ്ട് ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് ഒരു റിബല്‍ എന്നതാണ് ഇടുക്കിയില്‍ യു.ഡി.എഫിന്റെ സ്ഥിതി. വണ്ണപ്പുറം പഞ്ചായത്ത് 13 ാം വാര്‍ഡില്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് വിമതനുണ്ട്.
ി കൊല്ലത്ത് 'കെ.എസ്.യു'വിന്
കോണ്‍ഗ്രസ് വിമതര്‍
കെ.എസ്.യു കൊല്ലം കോര്‍പറേഷനില്‍ മല്‍സരിക്കാനായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും പടവെട്ടി നേടിയെടുത്ത രണ്ടു സീറ്റുകളിലും വിമത സ്ഥാനാര്‍ഥികളായി കോണ്‍ഗ്രസുകാര്‍ തന്നെ രംഗത്തുണ്ട്. കടപ്പാക്കട, കച്ചേരി ഡിവിഷനുകളിലാണ് കെ.എസ്.യു സ്ഥാനാര്‍ഥികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. കൊല്ലം കോര്‍പറേഷനില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 37 ല്‍ 22 സീറ്റിലും റിബല്‍ സ്ഥാനാര്‍ഥികളുണ്ട്. ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 20 ല്‍ നാലു സീറ്റില്‍ വിമതരും 'ഒരുകൈ' നോക്കുന്നുണ്ട്.
ി തൃശൂരില്‍ പഞ്ചായത്തുകളില്‍
വിമതശല്യം
തൃശൂര്‍ ജില്ലയിലെ പകുതി പഞ്ചായത്തുകളിലും മൂന്ന് മുന്നണികള്‍ക്കും വിമത ശല്യമുണ്ട്. എന്നാല്‍ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലേക്ക് കടന്നുകയറാന്‍ വിമതന്മാര്‍ ഇത്തവണ മുന്നോട്ടു വരാത്തത് മുന്നണികള്‍ക്ക് ആശ്വാസമാണ്.
ി കണ്ണൂരില്‍ യു.ഡി.എഫില്‍
വിമതര്‍ കുറഞ്ഞു
ജില്ലയില്‍ ഇക്കുറി യു.ഡി.എഫില്‍ വിമതര്‍ കുറവാണ്. കണ്ണൂര്‍ കോര്‍പറേഷനില്‍ നാലു ഡിവിഷനുകളില്‍ യു.ഡി.എഫിനുണ്ട് റിബല്‍ സ്ഥാനാര്‍ഥികള്‍. ഇതില്‍ ഒന്നൊഴികെ എല്ലാം കോണ്‍ഗ്രസിന്റെ മത്സരിക്കുന്ന സീറ്റുകളാണ്. അഞ്ചു തദ്ദേശ സ്ഥാപനങ്ങളിലാണു സീറ്റ് ലഭിക്കാത്തവര്‍ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ റിബലുകളായി മത്സരിക്കുന്നത്. മൂന്നു ഡിവിഷനുകളില്‍ മത്സരിക്കുന്നവര്‍ക്കെതിരേ കോണ്‍ഗ്രസും അഞ്ചു വിമതര്‍ക്കെതിരേ ലീഗും നടപടി സ്വീകരിച്ചിട്ടുണ്ട്. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ നുച്യാട് ഡിവിഷനില്‍ ഡി.സി.സി സെക്രട്ടറി ബേബി തോലാനിക്കെതിരേ പത്രിക നല്‍കിയ മറ്റൊരു ഡി.സി.സി സെക്രട്ടറി ജോജി വര്‍ഗീസ് മത്സരത്തില്‍ നിന്നു പിന്‍മാറുകയാണെന്ന് ഇന്നലെ വ്യക്തമാക്കി.
ി കോട്ടയത്ത് 'ഇടതു' പോര്
കോട്ടയം എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളി വാര്‍ഡില്‍ സി.പി.എമ്മും സി.പി.ഐയും അരിവാളുമായുള്ള നേര്‍ക്കു ഏറ്റുമുട്ടല്‍. അകലക്കുന്നം പഞ്ചായത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരെ രണ്ട് വാര്‍ഡില്‍ സി.പി.ഐ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുന്നുണ്ട്. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് എതിരേ രണ്ട് യു.ഡി.എഫ് നേതാക്കള്‍ തന്നെയാണ് വിമതരായി മത്സരത്തിനിറങ്ങിയത്. ഏറ്റുമാനൂര്‍ ബ്ലോക്ക് യൂനിവേഴ്‌സിറ്റി ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജിത് ജോര്‍ജും വിമതനായി രംഗത്തുണ്ട്. ഉഴവൂര്‍ ബ്ലോക്ക് മോനിപ്പള്ളി ഡിവിഷനില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) സ്ഥാനാര്‍ഥിക്ക് എതിരേ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു മോഹന്‍ വിമതനായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."