സഭാതര്‍ക്കം, സുപ്രിം കോടതി വിമര്‍ശനം കൊണ്ടു: വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളി തര്‍ക്ക കേസില്‍ സുപ്രിം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി. സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.
ഉത്തരവ് നടപ്പിലാക്കുന്നതില്‍ വീഴ്ചവരുത്തിയ സംസ്ഥാന സര്‍ക്കാരിനെ സുപ്രിം കോടതി രൂക്ഷമായ വിമര്‍ശനമായിരുന്നു ഉയര്‍ത്തിയത്. കോടിവിധി നടപ്പാക്കുന്നത് വൈകിക്കുകയോ വിധിയെ മറികടക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ചീഫ് സെക്രട്ടറിയെ പിടിച്ച് ജയിലിലടക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളാ സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു. കാര്യത്തിന്റെ ഗൗരവം ചീഫ് സെക്രട്ടറിയെ അറിയിക്കാന്‍ നിര്‍ദേശിച്ച കോടതി, ഉത്തരവ് അടിയന്തരമായി നടപ്പാക്കാനും നിര്‍ദേശിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
മലങ്കര സഭയിലെ പള്ളികളുടെ ഭരണം 1934ലെ ഭരണഘടന പ്രകാരം നടത്തണമെന്നു ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി 2017 ജൂലൈയില്‍ സുപ്രിം കോടതി വിധിച്ചിരുന്നു.
1995ലെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കട്ടച്ചിറ, വാരിക്കോലി പള്ളികളില്‍ ആരാധന നടത്തുന്നതിനു സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹരജിയാണ് ഇന്നലെ കോടതി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."