'പോരാട്ടം തുടരും, കഴിഞ്ഞ അഞ്ചുവര്‍ഷത്തേതിനേക്കാള്‍ പത്തു മടങ്ങ് വീര്യത്തോടെ'- രാഹുല്‍
മുംബൈ: ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അത് താന്‍ ആസ്വദിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി. ആര്‍.എസ്.എസ് നല്‍കിയ അപകീര്‍ത്തി കേസില്‍ മുംബൈ കോടതി രാഹുല്‍ ഗാന്ധിക്ക് ജാമ്യം ലഭിച്ച് പുറത്തിറങ്ങവെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. ഞാന്‍ പാവങ്ങളോടൊപ്പം നിന്നു. കര്‍ഷകരോടൊപ്പം നിന്നു. ആക്രമണം തുടരുന്നു. ഞാന്‍ ആസ്വദിക്കുന്നു.'- രാഹുല്‍ പറഞ്ഞു.
15,000 രൂപയുടെ ഈടിലാണ് രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചത്.
മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തെ ആര്‍.എസ്.എസുമായി ബന്ധിപ്പിച്ച് പൊതുവേദിയില്‍ സംസാരിച്ചു എന്നതായിരുന്നു പരാതി. ആര്‍.എസ്.എസ്-ബി.ജെ.പി പ്രത്യയശാസ്ത്രത്തിനെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്നു എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.
മുംബൈ സ്വദേശി ധ്രുതിമാന്‍ ജോഷിയാണ് പരാതിക്കാരന്‍. സമാന ആരോപണമുന്നയിച്ച് സോണിയ ഗാന്ധിക്കെതിരെയും സീതാറാം യെച്ചൂരിക്കെതിരെയും കേസ് ഫയല്‍ ചെയ്തിരുന്നു.
മഹാത്മാ ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍.എസ്.എസ്സിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതിനെതിരേ മറ്റൊരു മാനനഷ്ട കേസും രാഹുല്‍ ഗാന്ധി നേരിടുന്നുണ്ട്.
#WATCH Rahul Gandhi after appearing in a Mumbai court in a defamation case: I didn't say anything in court,I had to appear. It's a fight of ideology,I'm standing with the poor & farmers.'Aakraman ho raha hai, mazaa aa raha hai'. I'll fight 10 times harder than I did in last 5 yrs pic.twitter.com/AoeQJfdTBU
— ANI (@ANI) July 4, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."