HOME
DETAILS
MAL
ജനവാസ മേഖലയില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളി
backup
September 26 2018 | 06:09 AM
പൊന്നാനി: പുതുപൊന്നാനിയില്‍ അന്യ സംസ്ഥാന തൊഴിലാളികളെ അനധികൃതമായി പാര്‍പ്പിച്ച കെട്ടിട ഉടമ സെപ്റ്റിക് ടാങ്കിലെ മാലിന്യം ജനവാസ മേഖലയില്‍ തള്ളി.
പുതുപൊന്നാനി സെന്ററിലുള്ള ബില്‍ഡിങ്ങിന്റെ ഉടമയായ കിഴക്കേതില്‍ മുഹമ്മദിനെതിരേയാണ് നാട്ടുകാര്‍ നഗരസഭയില്‍ പരാതി നല്‍കിയത്. ഈ കെട്ടിടത്തില്‍ ഒരു പലചരക്കു കടയും ഒരു ഹോട്ടലും 15 ല്‍ പരം ബംഗാളികളും താമസിക്കുന്നുണ്ട്.
അന്യസംസ്ഥാന തൊഴിലാളികള്‍ പാര്ക്കുന്നയിടത്തിലെ സെപ്റ്റിക് ടാങ്കിലെ മാലിന്യമാണ് ജനങ്ങള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്നയിടത്ത് ഉപേക്ഷിച്ചത്. കുഴി കുത്തി മാലിന്യം മൂടാന്‍ പോലും ഉടമ തയാറാകുന്നില്ലെന്ന് പരിസര വാസികള്‍ പറയുന്നു.
സമീപത്തെ വീട്ടുകാര്‍ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭയിലെ ആരോഗ്യവകുപ്പ് വിഭാഗം പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."