HOME
DETAILS

റഫറിയിങിനെതിരേ പരാതിയുമായി അര്‍ജന്റീന

  
backup
July 04 2019 | 20:07 PM

%e0%b4%b1%e0%b4%ab%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf%e0%b4%99%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%ae

 


റിയോ ഡി ജനീറോ: കോപ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന - ബ്രസീല്‍ മത്സരം വിവാദത്തിലേക്ക്. സെമി ഫൈനലില്‍ ബ്രസീല്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. എന്നാല്‍, മത്സരത്തില്‍ റഫറി പക്ഷപാതപരമായ തീരുമാനങ്ങളാണ് എടുത്തതെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ കോപ സംഘാടകര്‍ക്ക് പരാതി നല്‍കി. അര്‍ജന്റീനയ്ക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് പെനാല്‍റ്റികള്‍ റഫറി നിഷേധിച്ചെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഡിയോ റഫറിയുടെ നിര്‍ദേശം മൈതാനത്തെ റഫറി അവഗണിച്ചെന്നും ആരോപണമുണ്ട്.


അതുകൊണ്ടുതന്നെ ഇരുവരും നടത്തിയ ഓഡിയോ സംഭാഷണം തങ്ങള്‍ക്ക് കിട്ടണമെന്ന് അര്‍ജന്റീന വ്യക്തമാക്കി. സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിയും സെര്‍ജിയോ അഗ്യൂറോയും മത്സരശേഷം പരാതിയുമായെത്തിയതിന് പിന്നാലെയാണ് അര്‍ജന്റീന ഫെഡറേഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. വാര്‍ റഫറി ലിയോണ്ടന്‍ ഗോണ്‍സാലസ് അര്‍ജന്റീനയുടെ പെനാല്‍റ്റി അപ്പീലുകള്‍ ശരിയാണെന്ന് മൈതാനത്തെ റഫറിയായ റോഡി സാബ്രാനോയോട് പറഞ്ഞിരുന്നതായി ഒരു മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. എന്നാല്‍, രണ്ടുതവണയും വാറിന്റെ നിര്‍ദേശം റഫറി അവഗണിച്ചു. ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോള്‍സനാരോ സംഭവത്തില്‍ ഇടപെട്ടതായും ചില റിപ്പോര്‍ട്ടുകളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago