
ലഹരി മാഫിയക്കെതിരേ കരുതല്‍ വേണം: സുന്നി യുവജന സംഘം
കോഴിക്കോട്: വിദ്യാര്‍ഥികളെ ലക്ഷ്യംവച്ച് ലഹരി മാഫിയ സ്‌കൂളുകള്‍ മുതല്‍ കലാലയങ്ങള്‍ വരെ ലഹരി വ്യാപന പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഒരു സമൂഹത്തിന്റെ ഭാവി തന്നെ അപകടത്തില്‍പ്പെടുത്തുന്നതിനെതിരേ ജമാഅത്തുകളും സുന്നി യുവജന സംഘം ശാഖാ കമ്മിറ്റികളും ജാഗ്രതയോടെ കര്‍മ രംഗത്തിറങ്ങണമെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക സമൂഹത്തിന്റെ ആഭ്യന്തര ഭദ്രതയും മഹല്ല് ജമാഅത്തുകളുടെ ഇടപെടലുകളും കാരണം ലഹരി വിമുക്ത മഹല്ലുകളായി ഒരു പരിധിവരെയെങ്കിലും മുസ്‌ലിംകളെ രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിയും മയക്കുമരുന്നുകളും വിപണനം നടക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. മദ്യവിപത്തിനെതിരേ ശക്തമായ ബോധവല്‍ക്കരണം വേണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാന കൗണ്‍സില്‍ ക്യാംപ് പാലക്കാട്ട് നടക്കും.സുന്നി അഫ്കാര്‍ വാരിക പ്രൊജക്ട് റിപ്പോര്‍ട്ട് കോ ഓഡിനേറ്റര്‍ ടി.കെ മുഹമ്മദ് കുട്ടി ഫൈസി അവതരിപ്പിച്ചു. ഭരണഘടനാ കരട് നിര്‍ദേശങ്ങള്‍ ഹംസ റഹ്മാനി കൊണ്ടിപറമ്പ് അവതരിപ്പിച്ചു. ആമില പ്രൊജക്ട് സലീം എടക്കര അവതരിപ്പിച്ചു. പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു. ചര്‍ച്ചയില്‍ കെ.എ റഹ്മാന്‍ ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, സി.എച്ച് മഹ്മൂദ് സഅദി, നാസര്‍ ഫൈസി കൂടത്തായി, ഒ.എം ശരീഫ് ദാരിമി, നിസാര്‍ പറമ്പന്‍, മലയമ്മ അബൂബക്കര്‍ ബാഖവി, നാസര്‍ ഫൈസി കൂടത്തായി, ഇബ്രാഹിം ഫൈസി പേരാല്‍, അലവി ഫൈസി കുളപ്പറമ്പ് , മുസ്തഫ മുണ്ടുപാറ, ലത്തീഫ് ഹാജി ബംഗളൂരു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍
Kerala
• an hour ago
താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്
Kerala
• 6 hours ago
ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ
Kerala
• 7 hours ago
പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ
International
• 7 hours ago
വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം
uae
• 8 hours ago
കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു
Kerala
• 8 hours ago
അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ
Football
• 8 hours ago
ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
Kerala
• 8 hours ago
ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി
Football
• 8 hours ago
റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്
International
• 8 hours ago
ന്യൂസിലാൻഡിനെ കറക്കി വീഴ്ത്തി ചരിത്രനേട്ടത്തിലേക്ക്; സ്പിന്നർമാരിൽ മൂന്നാമനായി ചക്രവർത്തി
Cricket
• 8 hours ago
റമദാനിൽ അറവുശാലകളുടെ പ്രവർത്തന സമയം ക്രമീകരിച്ച് ദുബൈ മുനിസിപ്പാലിറ്റി
uae
• 9 hours ago
ഹൈദരാബാദിൽ എടിഎം കവർച്ച: നാല് മിനിറ്റിനകം 30 ലക്ഷം രൂപ കവർന്നു, പൊലീസ് അന്വേഷണം തുടരുന്നു
National
• 9 hours ago
കിവികളുടെ ചിറകരിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ; സെമിയിൽ എതിരാളികൾ ഓസ്ട്രേലിയ
Cricket
• 9 hours ago
റമദാനിൽ തിരക്ക് വർധിക്കുന്നു; മക്ക-മദീന ഹറമൈൻ എക്സ്പ്രസ് ട്രെയിനുകളിൽ 18 ശതമാനം സീറ്റുകൾ വർധിപ്പിച്ചു
Saudi-arabia
• 10 hours ago
അഴിയിലാകുമോ ബുച്ച്; സെബി മേധാവി മാധബി പുരി ബുച്ചിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈ കോടതി
Economy
• 10 hours ago
മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം
Football
• 11 hours ago
റഷ്യ-ഉക്രൈൻ യുദ്ധം; യൂറോപ്യൻ നേതാക്കളെ കേന്ദ്രീകരിച്ച് സമാധാന ചർച്ചകൾ ശക്തമാക്കുന്നു
International
• 11 hours ago
ഷഹബാസ് കൊലക്കേസ്: ‘എന്റെ ദുരവസ്ഥ മറ്റൊരു മാതാപിതാക്കളും നേരിടരുത് ; കുറ്റക്കാർക്ക് പരമാവധി ശിക്ഷ വേണം’ ; ഷഹബാസിന്റെ പിതാവ്
Kerala
• 9 hours ago
യുഎഇ-കൊച്ചി റൂട്ടിൽ പുതിയ നേരിട്ടുള്ള പ്രതിദിന സര്‍വിസ് പ്രഖ്യാപിച്ച് ഇന്‍ഡിഗോ
uae
• 9 hours ago
ദുബൈ ജിഡിആർഎഫ്എയുടെ റമദാനിലെ പ്രവർത്തന സമയം അറിയാം
uae
• 10 hours ago