'ലഹരി വ്യാപനം തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണം; വരുമാനമുണ്ടാക്കാന്‍ മദ്യവും ലോട്ടറിയുമല്ല മാര്‍ഗം' സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക ബാവ
പാലക്കാട്: സംസ്ഥാന സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാത്തോലിക്ക ബാവ. പാലക്കാട് എലപ്പുള്ളിയിലെ മദ്യനിര്‍മാണശാലക്ക് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയിലാണ് അദ്ദേഹം രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. മദ്യനിര്‍മാണശാലക്കെതിരെ ജനകീയ സമരം ഉണ്ടാകണമെന്നും കാത്തോലിക്ക ബാവ ചൂണ്ടിക്കാട്ടി.
ലഹരിയും മദ്യവുമാണ് സംസ്ഥാനത്ത് ആക്രമണങ്ങള്‍ വര്‍ധിക്കാന്‍ കാരണം. സംസ്ഥാന സര്‍ക്കാര്‍ വരുമാനമുണ്ടാക്കേണ്ടത് മദ്യത്തിലൂടെയും ലോട്ടറിയിലൂടെയുമല്ല. 28,000 കോടി രൂപയോളം നികുതി കുടിശ്ശികയില്ലേ. ഇത് പിരിച്ചെടുത്ത് വരുമാനം ഉണ്ടാക്കാനായിരിക്കണം സര്‍ക്കാറിന്റെ ശ്രമമെന്നും അദ്ദേഹം തുറന്നടിച്ചു.
ലഹരി വ്യാപനം തടയാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങളും ശിക്ഷയും മാതൃകയാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരിക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ നമ്മുടെ നാട്ടില്‍ കുറവാണെന്ന് പറഞ്ഞ അദ്ദേഹം
മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരെ പിന്‍വാതിലിലൂടെ ഉടന്‍ വിട്ടയക്കുകയാണ് പൊലിസും എക്‌സൈസും ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. ഇങ്ങനെ പിടിക്കപ്പെടുന്നവരെ ഉടന്‍ പുറത്തിറക്കി വീണ്ടും അവര്‍ക്ക് വിപണനം നടത്താന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാര്‍. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാന്‍ പൊലിസ് തയാറാകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."