HOME
DETAILS

മലപ്പുറത്ത് പുലിയുടെയും കാട്ടാനകളുടെയും ആക്രമണം; ജനങ്ങൾ ആശങ്കയിൽ

  
March 09, 2025 | 5:43 AM

 leopard and Elephant Attacks Create Panic Among Residents in malappuram

മലപ്പുറം: മലപ്പുറം ജില്ലയിലെ മമ്പാട് നടുവക്കാട് പുലിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പൂക്കോടൻ മുഹമ്മദാലിയാണു​ പരിക്കേറ്റത്. ബൈക്കിൽ സഞ്ചരിക്കുമ്പോൾ പുലി ആക്രമണം നടത്തുകയായിരുന്നു. രാവിലെ 7.30 ഓടെയുണ്ടായ ആക്രമണത്തിൽ, പുലിയുടെ നഖം കാലിൽ കൊണ്ടതിനെ തുടർന്ന് മുഹമ്മദാലിക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കുകളൊന്നുമില്ല.

സംഭവം അറിഞ്ഞതോടെ നാട്ടുകാർ ഭീതിയിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രദേശത്ത് പുലിയുണ്ടെന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സമീപത്തുള്ള തോടിനോട് ചേർന്ന് കാട്ടിലൂടെ ഒരു ജീവി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ആളുകൾ പുറത്ത് വിട്ടിരുന്നു. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. മമ്പാട് വനപ്രദേശത്തിനോട് ചേർന്ന തോട്ടം മേഖലയിലാണ് ഇപ്പോൾ പുലിയുടെ ആക്രമണം നടന്നിരിക്കുന്നത്. നിരവധി വീടുകളുമുള്ള സ്ഥലമായതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം തൃക്കലങ്ങോട് കുതിരാടം വെള്ളിയേമ്മലിലും പുലിയുടെ ആക്രമണമുണ്ടായി. എൻസി കരീമിന്റെ വീട്ടിലെ ഏഴ് ആടുകളെ പുലി കൊന്നിരുന്നു. ഒരണ്ണം പകുതിയായി ഭക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. രാത്രി 11.45 ഓടെയുണ്ടായ ഈ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പുലിയാണു​ ആക്രമണത്തിന് പിന്നിലെന്നാണു​ വ്യക്തമായത്.

മലപ്പുറം ജില്ലയിലെ നിലമ്പൂർ അകമ്പാടത്ത് കാട്ടാനകളുടെ ആക്രമണത്തിൽ വീടിനു​ കേടുപാട് സംഭവിച്ചു. ഇല്ലിക്കൽ ആദിലിന്റെ വീടിനു നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് രണ്ട് കാട്ടാനകൾ അകമ്പാടത്ത് എത്തിയതെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. ഒരു കാട്ടാന ഗേറ്റും മതിലും തകർത്തു അകത്ത് കയറുകയും പിന്നീടു രണ്ടാമത്തേതും വീട്ടുവളപ്പിലേക്ക് കടക്കുകയുമായിരുന്നു. ആനകൾ വീട്ടുമുറ്റത്ത് നടന്നു നീങ്ങുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

മലപ്പുറം ജില്ലയിൽ വന്യജീവികളുടെ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഇതിൽ ഭീതിയിലായ പ്രദേശവാസികൾ കൂടുതൽ സുരക്ഷാ നടപടികൾ ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  6 days ago
No Image

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

Kerala
  •  6 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍;  കൊന്നൊടുക്കിയവരില്‍ 70 വയസ്സായ സ്ത്രീയും മകനും; വെടി നിര്‍ത്തല്‍ 'ഗുരുതരാവസ്ഥയില്‍' യു.എന്‍ മുന്നറിയിപ്പ്

International
  •  6 days ago
No Image

രാഹുലിനെ തിരയാന്‍ പുതിയ അന്വേഷണസംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലിസ്

Kerala
  •  6 days ago
No Image

ഡിജിറ്റൽ സുരക്ഷ വീട്ടിൽ നിന്ന്; കുട്ടികളുടെ ഓൺലൈൻ ഉപയോ​ഗം; മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

uae
  •  6 days ago
No Image

പെള്ളുന്ന ടിക്കറ്റ് നിരക്ക്; വകവയ്ക്കാതെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് പറന്നിറങ്ങി പ്രവാസികൾ

Kerala
  •  6 days ago
No Image

എറണാകുളത്ത് ഭരണത്തുടർച്ചക്കായുള്ള നെട്ടോട്ടത്തിൽ യു.ഡി.എഫ്; മെട്രോ നഗരത്തിലെ പ്രതീക്ഷയിൽ എൽ.ഡി.എഫ്

Kerala
  •  6 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പുരാവസ്തുകള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം; എസ്.ഐ.ടിക്ക് കത്ത് നല്‍കി ചെന്നിത്തല

Kerala
  •  6 days ago
No Image

​ഗസ്സയിലേക്ക് 15 ട്രക്കുകളിലായി 182 ടൺ സഹായം; യുഎഇയുടെ ഗാലന്റ് നൈറ്റ് 3 ദൗത്യം തുടരുന്നു

uae
  •  6 days ago