HOME
DETAILS

സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് ഈ രാജ്യത്ത്; ഇന്ത്യയുമായി ആയിരങ്ങളുടെ വ്യത്യാസം

  
Web Desk
March 09, 2025 | 6:07 AM

the-gold-price-is-lowest-in-this-country

സ്വര്‍ണത്തിന് വില ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നതാണല്ലോ നിലവിലെ സാഹചര്യം. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണെങ്കില്‍ തന്നെ 70000ത്തിലേറെ രൂപ വരും. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വര്‍ണ ഉപഭോഗമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചൈനയാണ് മറ്റൊരു രാജ്യം. 

ഇന്ത്യക്കാണെങ്കിലോ എടുത്തു പറയത്തക്ക സ്വര്‍ണഖനികളൊന്നും തന്നെയില്ല. ആവശ്യമായ സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ ചെയ്യുന്നത്. ചൈനയുടെ കാര്യമെടുത്താലോ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ തോതിലാണ് അവരുടെ സ്വര്‍ണ ഉത്പാദനം.  ലോകത്തെ തന്നെ ശ്രദ്ധേയമായ പല സ്വര്‍ണ ഖനികളും ചൈനയിലാണ്. അടുത്തിടെ ചൈനയില്‍ ഹുനാന്‍ പ്രവിശ്യയിലെ ഖനിയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തിയിരുന്നു. നൂറുകണക്കിന് ബില്യണ്‍ രൂപ മൂല്യം വരുന്ന സ്വര്‍ണ ശേഖരമാണിവിടെയെന്നാണ് റിപ്പോര്‍ട്ട്. 1000 ടണ്ണിലധികം സ്വര്‍ണ്ണമാണ് ിവിടെ പുതുതായി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 600 ബില്യണ്‍ യുവാന്‍ (ഏകദേശം 7 ലക്ഷം കോടി രൂപ) ആണ് ഇതിന്റെ മൂല്യമായി കണക്കാക്കുന്നത്.

ഹുനാന്‍ പ്രവിശ്യയിലെ പിംഗ്ജിയാങ് കൗണ്ടിയിലെ വാംഗു മേഖലയിലാണ് സ്വര്‍ണ്ണ ഖനി.  ഖനിയുടെ പ്രധാന പ്രദേശത്തെ മൊത്തം സ്വര്‍ണ്ണ ശേഖരം ഇപ്പോള്‍ 300.2 ടണ്ണില്‍ എത്തിയിട്ടുണ്ടെന്നാണ് ഹുനാന്‍ പ്രൊവിന്‍ഷ്യല്‍ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്.  

ALSO READ: എല്ലാവര്‍ക്കും വേണ്ടുവോളം സ്വര്‍ണം, ഇഷ്ടം പോലെ കുഴിച്ചെടുക്കാം; കാലം അതിവിദൂരമല്ലെന്ന് ശാസ്ത്രലോകം, നിര്‍ണായക കണ്ടെത്തല്‍

അതേസമയം, ആഫ്രിക്കന്‍ സ്വര്‍ണത്തിന്റെ വലിയ വിപണിയായ യു.എ.ഇ, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും സ്വര്‍ണം വാങ്ങുന്നത്. സ്വര്‍ണ്ണ ഇറക്കുമതിക്ക് 6 ശതമാനം തീരുവ ഏര്‍പെടുത്തിയിട്ടുണ്ട് ഇന്ത്യ. ഇതിനാലാണ് യു.എ.ഇ അടക്കമുള്ള മറ്റ് വിപണികളേക്കാള്‍ ഇന്ത്യയില്‍ സ്വര്‍ണ വില കൂടുന്നത്. നേരത്തെ 15 ശതമാനമുണ്ടായിരുന്ന സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 2024 ലെ ബജറ്റില്‍ 6 ശതമാനത്തിലേക്ക് കുറച്ചിരിക്കുന്നു.  പഴയ തീരുവ നിരക്ക് തന്നെയാണ് ഇപ്പോഴും തുടരുന്നതെങ്കില്‍ സ്വര്‍ണത്തിന് നിലവിലേതിനേക്കാള്‍ ഉയര്‍ന്ന വില  നല്‍കേണ്ടി വരുമായിരുന്നു എന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

gold orn.jpg

ഇന്ത്യയിലേയും ചൈനയിലേയും സ്വര്‍ണ വിലകള്‍ താരതമ്യം ചെയ്യുമ്പോള്‍ വലിയ വ്യത്യാസമാണ് നമുക്ക് കാണാന്‍ സാധിക്കുക. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,320 രൂപയായിരുന്നു ഇന്ത്യയില്‍ ശനിയാഴ്ച.  ഒരു ഗ്രാമിന് 50 രൂപയും ഒരു പവന് 400 രൂപയുമാണ് കൂട്ടിയത്. ഇതോടെ ഗ്രാമിന് 8040 രൂപയായും പവന് 64,320 രൂപയായും സ്വര്‍ണവില ഉയര്‍ന്നു. ചൈനയിലെ വില നിലവാരം നോക്കിയാല്‍ വിവിധ വെബ്‌സൈറ്റുകള്‍ പ്രകാരം 625.46 യുവാനാണ് ബുധനാഴ്ചത്തെ വില.  ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഗ്രാമിന് 7511 രൂപ. ഇതനുസരിച്ച് ചൈനയില്‍ 60088 രൂപ നല്‍കണം ഒരു പവന്‍ സ്വര്‍ണത്തിന്. അതായത് ഇന്ത്യയിലേതിനേക്കാള്‍ 3832 രൂപ കുറവാണ് ചൈനയില്‍ എന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. 

gold china.JPG

യു.എ.ഇയിലാവട്ടെ വെള്ളിയാഴ്ചത്തെ വില നിലവാര പ്രകാരം ഒരു ഗ്രാമിന് കൊടുക്കേണ്ടത് 326 യു.എ.ഇ ദിര്‍ഹമാണ് (7730 ഇന്ത്യന്‍ രൂപ). ഇതനുസരിച്ച് പവന് 61840 രൂപയോളം വരും. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ 2080 രൂപയുടെ കുറവാണ് യു.എ.ഇയില്‍ കാണുന്നത്. അതായത് മൂന്ന് രാജ്യങ്ങളിലെ വില നിലവാരം പരിശോധിക്കുകയാണെങ്കില്‍ ചൈനയിലാണ് സ്വര്‍ണ്ണത്തിന് വില ഏറ്റവും കുറവ് എന്നു കാണാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീന്‍ വിഷയത്തില്‍ അറബ് നാടുകളുടെ നിലപാടുകളെ വിമര്‍ശിച്ചു; ബഹ്‌റൈനില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇബ്രാഹിം ശരീഫിന് ആറുമാസം തടവ്

bahrain
  •  3 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവം: അധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍, ഫോണില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍

Kerala
  •  3 days ago
No Image

ഒമാന്റെ കരുത്തായി 'സഹം' ഡ്രോണ്‍; 100 കിലോ ഭാരവുമായി 100 കിലോമീറ്റര്‍ പറന്ന് ചരിത്രനേട്ടം

oman
  •  3 days ago
No Image

'കേരളത്തിലെ ക്രൈസ്തവന്യൂനപക്ഷം വെറും പോഴരാണെന്നാണ് ധാരണ'മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപിക 

Kerala
  •  3 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ഡല്‍ഹി ജുമാമസ്ജിദ് പരിസരത്തും ബുള്‍ഡോസര്‍ രാജ്? ; 'അനധികൃത' നിര്‍മാണങ്ങള്‍ കണ്ടെത്താന്‍ മുനിസിപ്പല്‍ കോര്‍പറേഷന് കോടതി അനുമതി

National
  •  3 days ago
No Image

പാളങ്ങളിൽ അറ്റക്കുറ്റപ്പണി; ട്രെയിൻ സർവിസുകളിലെ മാറ്റം അറിഞ്ഞിരിക്കാം

Kerala
  •  3 days ago
No Image

ആലപ്പുഴയില്‍ കൂടുതല്‍ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു;ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

മാധവ് ഗാഡ്ഗില്‍; പശ്ചിമഘട്ട സംരക്ഷണത്തിന് നിലകൊണ്ട വ്യക്തി; വയനാട്ടിലെ ദുരന്തങ്ങൾ പ്രവചിച്ചു 

Kerala
  •  3 days ago
No Image

തൃശൂര്‍ കുന്നംകുളത്ത് ബൈക്ക് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 days ago