തനിച്ചായി പോകുമെന്ന ആശങ്കയല്ല, അഫാന് ഫര്‍സാനയോടും വൈരാഗ്യം
വെഞ്ഞാറമൂട്: പണയപ്പെടുത്തിയ മാല പെണ്‍സുഹൃത്ത് ഫര്‍സാന തിരികെ ചോദിച്ചതോടെ പ്രണയം പകയായി മാറിയെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ മൊഴി. അഫാന് മാല നല്‍കിയ വിവരം ഫര്‍സാനയുടെ വീട്ടില്‍ അറിഞ്ഞിരുന്നു. മാല തിരികെ കിട്ടാന്‍ ഫര്‍സാന അഫാനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇത് ഫര്‍സാനയോട് കടുത്ത പക തോന്നാന്‍ കാരണമായെന്നാണ് പ്രതിയുടെ മൊഴി.
മാതാവ് ഷെമിക്ക് സുഖമില്ലെന്നു പറഞ്ഞാണ് ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. നാഗരുകുഴിയിലെ കടയില്‍ നിന്നും അഫാന്‍ മുളക് പൊടിയും വാങ്ങിയിരുന്നു. കൊലപാതകത്തിനിടെ വീട്ടിലേക്ക് ആരെങ്കിലും എത്തിയാല്‍ ആക്രമിക്കാനായിരുന്നു ഇത്. പേരുമലയിലെ വീട്ടില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് അഫാന്‍ ഇക്കാര്യം പറഞ്ഞത്. പിതാവ് അബ്ദുല്‍ റഹീമിന്റെ കാര്‍ പണയപ്പെടുത്തിയത് ഫര്‍സാനയുടെ മാല തിരികെ എടുത്ത് നല്‍കാനായിരുന്നുവെന്നും പ്രതി പൊലിസിനോട് പറഞ്ഞു.
പ്രതി അഫാനും കുടുംബത്തിനും 40 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്ന് പൊലിസ് സ്ഥിരീകരിച്ചു. കുടുംബത്തിന് ഉണ്ടായിരുന്നത്. മുന്‍പ് കുടുംബം നടത്തിയ ചില ബിസിനസുകള്‍ ബാധ്യതയായി. തെളിവെടുപ്പിനിടെ കടബാധ്യത സ്ഥിരീകരിക്കുന്ന രേഖകള്‍ പൊലിസിന് ലഭിച്ചു. കൊലപാതക കാരണമായി കണ്ടെത്തിയത് സാമ്പത്തിക ബാധ്യതയായിരുന്നു. എന്നാല്‍ കുടുംബത്തിന് ഇത്രയും കടം വരാന്‍ സാധ്യതയില്ലെന്നായിരുന്നു അഫാന്റെ പിതാവ് പറ!ഞ്ഞിരുന്നത്. തുടര്‍ന്ന് ഇതില്‍ പൊലിസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രതിയുടെയും കുടുംബത്തിന്റെയും കടബാധ്യത സ്ഥിരീകരിക്കുന്ന രേഖകള്‍ പൊലിസിന് ലഭിക്കുന്നത്. മുട്ടക്കച്ചവടം, കോഴി വളര്‍ത്തല്‍, വാഹനക്കച്ചവടം പലതരം ബിസിനസുകള്‍ അഫാന്‍ നടത്തിയിരുന്നു. കടബാധ്യത ഇതിലും കൂടുതലുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."