HOME
DETAILS

ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

  
backup
May 22, 2017 | 10:23 PM

%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1-3


വടക്കാഞ്ചേരി: ഓട്ടുപാറ ബസ് സ്റ്റാന്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ബൈപാസ് റോഡ്, ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്ര വേശിക്കുന്ന സ്ലാബുകള്‍ മാറ്റി സ്ഥാപിക്കല്‍ എന്നീ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്.
ഇത് മൂലം ഇന്നലെ മുതല്‍ ഈ മാസം 31 വരെ സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിക്കുന്നത് നിരോധിച്ചു. വടക്കാഞ്ചേരി പൊലിസാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ചേലക്കര, ഷൊര്‍ണൂര്‍, കുന്നംകുളം, കുണ്ടുകാട് എന്നീ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ഓട്ടുപാറ സിറ്റി ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയാണ് ആളുകളെ ഇറക്കുകയും, കയറ്റുകയും ചെയ്യുന്നത്.
തൃശൂരില്‍ നിന്ന് ഷൊര്‍ണൂര്‍, ചേലക്കര, കുന്നംകുളം ഭാഗത്തേക്ക്് പോകുന്ന ബസുകള്‍ ന്യൂകാസിലിന് മുന്നില്‍ നിര്‍ത്തി ആളുകളെ കയറ്റുകയും, ഇറക്കുകയും ചെയ്യും. കുന്നംകുളത്ത് നിന്ന് വരുന്ന ബസുകള്‍ ഓട്ടുപാറയിലെ പഴയ ബ്രൈറ്റ് ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയാണ് ആളുകളെ കയറ്റുകയും, ഇറക്കുകയും ചെയ്യുന്നത്. ഓട്ടുപാറയില്‍ നിന്ന് സര്‍വീസ് ആരംഭിക്കുന്ന ബസുകളുടെ പാര്‍ക്കിങ് താല്‍കാലികമായി വാഴാനി റോഡിലേക്ക് മാറ്റി. ഇവിടെ ട്രിപ്പുകള്‍  അവസാനിപ്പിക്കുകയും ചെയ്യണം.  ഓട്ടുപാറ കുന്നം കുളം റോഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന ചരക്ക് ലോറികളുടെ പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചതായും പൊലിസ് അറിയിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാങ്കേതിക മാറ്റങ്ങളിലെ തൊഴിൽ നഷ്ടം പരിഹരിക്കും: കോറോ ഹെൽത്തിൽ നിന്ന് പിരിച്ചുവിട്ടവർക്ക് ജി-ടെക് വഴി പുതിയ അവസരങ്ങൾ ഉറപ്പാക്കുമെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി 

Kerala
  •  6 days ago
No Image

അടൂരിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; ആത്മഹത്യയെന്ന് പൊലീസ്, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

വിക്കറ്റ് വേട്ടയിൽ ഇനി ഒന്നാമൻ; ഇംഗ്ലീഷ് മണ്ണിൽ ചരിത്ര റെക്കോർഡുമായി ബുംറ

Cricket
  •  6 days ago
No Image

റസ്റ്റോറന്റിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ്; ഇൻഫ്ലുവൻസർക്ക് 81,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  6 days ago
No Image

5 ബില്യൺ ഡോളറിന്റെ മെഗാ പദ്ധതി; 100-ാമത്തെ വിമാനവും നവീകരിച്ച് എമിറേറ്റ്‌സ്

uae
  •  6 days ago
No Image

'രാജ്യത്തിനായി കളിക്കുന്നത് പണത്തിനല്ല'; ഫ്രഞ്ച് കുപ്പായത്തിലെ വരുമാനം മുഴുവൻ കാരുണ്യപ്രവർത്തനങ്ങൾക്ക് നൽകി എംബാപ്പെ

Football
  •  6 days ago
No Image

യുഡിഎഫ് സർക്കാരിന്റെ ആദ്യ ജനവിധി; ഓണത്തിന് ശേഷം തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് 

Kerala
  •  6 days ago
No Image

എഡ്ജ്ബാസ്റ്റണിൽ ബുംറ കൊടുങ്കാറ്റ്; തിരിച്ചുവരവിൽ ഒരൊറ്റ വിക്കറ്റോടെ ചരിത്ര റെക്കോർഡ് സ്വന്തമാക്കി 'ബും ബും' ബുംറ!

Cricket
  •  6 days ago
No Image

ആനയെ പേടിച്ച് വീട് മാറി; 14 വര്‍ഷത്തിന് ശേഷം കുടുംബത്തെ തേടിയെത്തി ഒറ്റയാന്‍, ആക്രമണത്തില്‍ അമ്മയും മകനും കൊല്ലപ്പെട്ടു

National
  •  6 days ago
No Image

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ മിസൈൽ ആക്രമണം: ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; 8 പേർക്ക് പരുക്ക്

International
  •  6 days ago