HOME
DETAILS

ബാലുശ്ശേരിയിലെ മൂന്നു വാര്‍ഡുകളെ ജപ്പാന്‍ പദ്ധതി കൈയൊഴിഞ്ഞു

  
backup
May 22, 2017 | 10:48 PM

%e0%b4%ac%e0%b4%be%e0%b4%b2%e0%b5%81%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%b5%e0%b4%be

കോഴിക്കോട്: ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് ബാലുശ്ശേരി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളെ ഒഴിച്ചുനിര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രദേശത്തു കുടിവെള്ളമെത്തിക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചും എന്‍ജിനീയറുടെ അനാസ്ഥയില്‍ പ്രതിഷേധിച്ചും 25ന് കോഴിക്കോട് വാട്ടര്‍ അതോറിറ്റി ഓഫിസ്  പിക്കറ്റിങ് സമരം നടത്താനൊരുങ്ങുകയാണ് ജപ്പാന്‍ കുടിവെള്ള ഉപഭോക്തൃ സംരക്ഷണ സമിതി.
നിലവില്‍ 2, 16 വാര്‍ഡുകളില്‍ ഭാഗികമായും 17-ാം വാര്‍ഡിനെ പൂര്‍ണമായുമാണ് ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. കൂനഞ്ചേരി, പറമ്പിന്‍മുകള്‍, കോക്കല്ലൂര്‍ മേഖലകളാണ് ഇതുമൂലം വെള്ളമില്ലാതെ പ്രയാസപ്പെടുന്നത്.
പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായ സ്ഥലമാണ് 17-ാം വാര്‍ഡ് എന്നിരിക്കെ ജപ്പാന്‍ കുടിവെള്ള പദ്ധതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയത് നീതികരിക്കാന്‍ സാധിക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ പറഞ്ഞു. 150 പേരാണ് മൂന്നു വാര്‍ഡുകളില്‍ നിന്നുമായി 250 രൂപ മുതല്‍ 500 രൂപവരെ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി അടച്ചിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ മാപ്പില്‍ ഈ പ്രദേശം ഉള്‍പ്പെട്ടിരുന്നെങ്കിലും പുതിയ മാപ്പില്‍ ഈ പ്രദേശമില്ലെന്നാണ് അറിയുന്നത്.
ഇതുമായി ബന്ധപ്പെട്ട് 2015ല്‍ ജനങ്ങളുടെ ഭീമഹരജി പുരുഷന്‍ കടലുണ്ടി എം.എല്‍.എക്കു നല്‍കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതുവരെ  യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയും മുഖ്യമന്ത്രിക്കും ജലവിഭവ മന്ത്രിക്കും ഇ മെയില്‍ വഴി പരാതിയും അയച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജലവിഭവ മന്ത്രി കോഴിക്കോട് കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നു.
എന്നാല്‍ അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മേല്‍ നിര്‍ദേശങ്ങള്‍ അവഗണിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ജപ്പാന്‍ കുടിവെള്ള ഉപഭോക്തൃ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പിക്കറ്റിങ് സമരം നടത്തുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നടപടി പിന്നെയും വൈകിയാല്‍ പദ്ധതിക്ക് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥന്റെ വീട്ടുപടിക്കലേക്കു പ്രദേശവാസികളെ സംഘടിപ്പിച്ച് ശക്തമായ സമരവുമായി മുന്നോട്ടുപോവുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ, വാര്‍ഡ് മെംബര്‍മാരായ പെരിങ്ങിനി മാധവന്‍, നദീഷ് കുമാര്‍, സംരക്ഷണസമിതി പ്രവര്‍ത്തകരായ ശ്രീനിവാസന്‍, പറക്കോട്ട് രാഘവന്‍, എം. രവീന്ദ്രന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസ് വീണു, 52 വർഷത്തെ റെക്കോർഡ് തകർത്ത് സ്പാനിഷ് പടയോട്ടം

Football
  •  12 days ago
No Image

യമാലും പിള്ളേരും പൊളിച്ചു, പഞ്ചില്ലാതെ ഫ്രഞ്ച് പട, പടനയിച്ച് സ്‌പെയിന്‍ ഫൈനലില്‍

Football
  •  12 days ago
No Image

ഫലസ്തീന് യു.എൻ അംഗത്വം: പൂർണ പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ; ദ്വിരാഷ്ട്ര പരിഹാരം അനിവാര്യമെന്ന് വിദേശകാര്യ മന്ത്രാലയം

National
  •  12 days ago
No Image

ആരോഗ്യനില അതീവ ഗുരുതരം, ഭാരം 8.5 കിലോ കുറഞ്ഞു; സമരം അവസാനിപ്പിക്കില്ലെന്ന് ഉറപ്പിച്ചു സോനം വാങ്ചുക്

National
  •  12 days ago
No Image

ഹോർമുസിലെ 20% സുരക്ഷാ നികുതി ട്രംപ് പിൻവലിച്ചു; ഗൾഫ് രാജ്യങ്ങളുമായി പുതിയ വ്യാപാര കരാർ, ഇറാനിയൻ കപ്പലുകൾക്ക് ഇളവില്ല

International
  •  12 days ago
No Image

ദുബൈയിൽ ജൂലൈ 17 മുതൽ 4 പുതിയ ബസ് റൂട്ടുകൾ കൂടി; 13 സർവീസുകളിൽ മാറ്റം വരുത്തി ആർടിഎ

uae
  •  12 days ago
No Image

യുഎസുമായുള്ള സമാധാന ധാരണകളിൽ നിന്ന് ഇറാൻ പിന്മാറുന്നു; പാർലമെന്റിൽ സംയുക്ത നീക്കം

International
  •  12 days ago
No Image

യൂറോപ്പ് ഭരിക്കാൻ 19 കാരൻ; ഫ്രാൻസിനെതിരായ സെമി പോരാട്ടം ലാമിൻ യമാലിന് ചരിത്രത്തിലേക്കുള്ള വഴിതുറക്കുമോ?

Football
  •  12 days ago
No Image

കുവൈത്തിന്റെ ആദ്യ 'ഗോൾഡൻ റെസിഡൻസി' ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്; 15 വർഷത്തെ ദീർഘകാല വിസ അനുവദിച്ച് രാജ്യം

Kuwait
  •  13 days ago
No Image

'ഫാരിസ് അൽ അറബ്'; ദുബൈയുടെ വിധി മാറ്റിയെഴുതിയ ജനനായകന് നാളെ 77-ാം ജന്മദിനം

uae
  •  13 days ago