പൊലിസ് പട്രോളിങ് പേരിനുമാത്രം: കൊടുവള്ളി ടൗണില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം
കൊടുവള്ളി: കൊടുവള്ളി ടൗണിലും പരിസരങ്ങളിലും രാത്രി കാല പൊലിസ് പട്രോളിങ് നിര്‍ജ്ജീവമായതോടെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം രൂക്ഷമാകുന്നു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരം, കമ്മ്യൂനിറ്റി ഹാള്‍ പരിസരം, പൂനൂര് പുഴയോരത്തെ സ്റ്റേജ്, ഹൈസ്കൂള്‍ റോഡ് എന്നിവിടങ്ങളിലാണ് മദ്യപാനികളുടേയും മറ്റു ലഹരി ഉപയോഗിക്കുന്നവരുടേയും ശല്യം രൂക്ഷമായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൊടുവള്ളി ബസ്സ്റ്റാന്‍ഡിലെ കട വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെ മദ്യപിച്ചെത്തിയയാള്‍ അക്രമിക്കാന്‍ ശ്രമിച്ചിരുന്നു.
സമീപത്തുണ്ടണ്ടായിരുന്ന പത്ര ഏജന്റുമാര്‍ ഇത് ചോദ്യം ചെയ്തെങ്കിലും സംഘം ചേര്‍ന്നെത്തിയ മദ്യപാനികള്‍ ഇവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയമായിരുന്നു. രാത്രി വൈകിയും പുലര്‍ച്ചെയും കൊടുവള്ളി ബസ്സ്റ്റാന്‍ഡ് പരിസരത്ത് വന്നിറങ്ങുന്ന വിദ്യാര്‍ഥിനികള്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ക്കായി കാത്തുനില്ക്കാറുണ്ട്. പക്ഷേ ഇവരുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലിസിന്റെ സാന്നിധ്യം ഉണ്ടണ്ടാവാറില്ലെന്ന് പരാതി ഉയരുന്നുണ്ട്. ബസ് സ്റ്റാന്‍ഡില്‍ പൊലിസ് എയ്ഡ്പോസ്റ്റ് ഉണ്ടെണ്ടങ്കിലും പകല്‍ സമയങ്ങളില്‍ പോലും പൊലിസിന്റെ സാന്നിധ്യം വിരളമാണ്. ലഹരി ഉപയോഗം തടയുന്നതിനും പൊലിസിന്റെ ഭാഗത്ത് നിന്ന് ജാഗ്രതയുണ്ടണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ടയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."