'മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം: ഉപരോധം വിജയിപ്പിക്കും'
കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് മുഴുവന്‍ ഫണ്ടും അനുവദിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഒരുവര്‍ഷമായിട്ടും നടപ്പാക്കാത്തത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നാലാംഘട്ട സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. 27ന് നടത്തുന്ന മാനാഞ്ചിറ റോഡ് ഉപരോധം വിജയിപ്പിക്കുന്നതിന്റെ മുന്നോടിയാണിത്. മലാപ്പറമ്പ് ഹൗസിങ് കോളനി ഓഫിസിന് സമീപം നടന്ന കണ്‍വന്‍ഷന്‍ എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. മാത്യുകട്ടിക്കാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നിയോജകമണ്ഡലം എം.എല്‍.എ എ. പ്രദീപ് കുമാര്‍, സമരസഹായ സമിതി പ്രസിഡന്റ് ഗാന്ധിയന്‍ തായാട്ട് ബാലന്‍, യു.കെ കുമാരന്‍ (വയലാര്‍ അവാര്‍ഡ് ജേതാവ്), പി. രഘുനാഥ്, ഫാദര്‍ വികാരി ജനറല്‍ തോമസ് പനക്കല്‍, ശുക്കൂര്‍ സഖാഫി കാഞ്ഞിരത്തിങ്കല്‍, ഇ. പ്രശാന്ത്, കെ.വി സുനില്‍കുമാര്‍, റോഡിന് ഭൂമി നല്‍കാന്‍ സമ്മതപത്രം നല്‍കി ഫണ്ടിന് കാത്തിരിക്കുന്ന ഭൂവുടമകള്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആക്ഷന്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.പി വാസുദേവന്‍ സ്വാഗതവും കെ.പി വിജയകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."