വാഹനങ്ങളുടെ ചീറിപ്പാച്ചിലില്‍ ഭയന്ന് കാല്‍നടയാത്രക്കാര്‍
കളമശ്ശരി: കൊച്ചിന്‍ യൂണിവേഴ്‌സിറ്റി റോഡില്‍ വാഹനങ്ങളുടെ ചീറിപ്പാച്ചില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറ് കണക്ക് യാത്രകാര്‍ നിത്യേന സഞ്ചരിക്കുന്ന റോഡിലൂടെ വാഹനങ്ങള്‍ വേഗത നിയന്ത്രണ നിയമങ്ങള്‍ കാറ്റില്‍ പാറത്തിയാണ് ചീറിപ്പായുന്നത്.
നടപ്പാതയില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് വൃത്തിഹീനവുമായതിനാല്‍ പലപ്പോഴും കാല്‍നട യാത്രികര്‍ റോഡിന്റെ വശങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് അപകടത്തിന് സാധ്യത വര്‍ധിപ്പിക്കുകയാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കിടിയിലൂടെ യാത്രക്കാര്‍ അപകടങ്ങള്‍ തരണം ചെയ്താണ് യാത്ര ചെയ്യുന്നത്.
ഇരുചക്ര വാഹങ്ങളും വലിയ വാഹനങ്ങള്‍ക്കൊപ്പം എത്താന്‍ ശ്രമിക്കുന്നത് അപടത്തിന്റെ ഭീകരത വര്‍ധിപ്പിക്കുകയാണ്.
ഇവിടെ വേഗതനിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതും വാഹനങ്ങള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാന്‍ അവസരം ഒരുക്കുകയാണ്. നടപടി സ്വീകരിക്കാന്‍ അധികാരികള്‍ ഇല്ലാത്തതും വാഹനങ്ങള്‍ക്ക് തുണയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."