കോണ്‍ഗ്രസ്: നറുക്ക് വീഴുക ഷിന്‍ഡേക്കോ ഖാര്‍ഗെക്കോ
ന്യൂഡല്‍ഹി: അധ്യക്ഷപ്പദവിയില്‍ നിന്ന് രാഹുല്‍ രാജിവച്ചതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധി തുടരുന്നു. പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത് മുതിര്‍ന്ന നേതാക്കളായ സുഷീല്‍ കുമാര്‍ ഷിന്‍ഡെ, മല്ലികാര്‍ജുന ഖാര്‍ഖെ എന്നിവരുടെ പേരുകളാണ്. മല്ലികാര്‍ജുന ഖാര്‍ഖെ, മുകള്‍ വാസ്‌നിക്ക്, സച്ചിന്‍ പൈലറ്റ്, അശോക് ഗലോട്ട്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും മുന്‍ഗണനാ പട്ടികയിലുണ്ട്. യു.പി.എ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നു ഷിന്‍ഡെ. കഴിഞ്ഞ ലോക്‌സഭയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവും യു.പി.എ സര്‍ക്കാരില്‍ റെയില്‍വേതൊഴില്‍ മന്ത്രിയുമായിരുന്ന ഖാര്‍ഖെയും ഷിന്‍ഡെയും ദലിത് നേതാക്കളാണെന്ന പരിഗണനയുമുണ്ട്. എന്നാല്‍ പൊതു തെരഞ്ഞെടുപ്പില്‍ തോറ്റവരാണ് രണ്ട് പേരുമെന്നത് ന്യൂനതയുമാണ്. മുന്‍ സംഘടനാ സെക്രട്ടറി കൂടിയായ അശോക് ഗലോട്ട് മുഖ്യമന്ത്രിയായ രാജസ്ഥാനിലും പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു.
അതിനിടെ, വടക്കുകിഴക്കന്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ ദുര്‍ബലമായ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്നലെ ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് റാവത്ത് അസമിന്റെ ചുമതലയില്‍ നിന്നൊഴിഞ്ഞു. രാഹുലിന്റെ രാജിയെ പ്രകീര്‍ത്തിച്ച് ഇന്നലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തുവന്നതും ശ്രദ്ധേയമായി. ചുരുക്കം ചില നേതാക്കള്‍ക്കേ ഈ ധൈര്യം പ്രകടിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പ്രിയങ്ക അഭിപ്രായപ്പെട്ടു.
ഇതിനിടെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നേതൃതലത്തില്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."