HOME
DETAILS

നഗരസഭയിലെ മരം മുറി; അഴിമതി അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ്

  
backup
September 26 2018 | 08:09 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4

കല്‍പ്പറ്റ: നഗരസഭാ കെട്ടിടത്തോട് ചേര്‍ന്ന മരംമുറിച്ച സംഭവത്തിലെ അഴിമതി അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി നഗരസഭക്ക് മുന്നില്‍ തണലേകിക്കൊണ്ടിരിക്കുന്ന മരമാണ് അധികൃതര്‍ മുറിച്ചുമാറ്റാന്‍ ശ്രമിച്ചത്.
ഒരുമരം പൂര്‍ണമായും മറ്റൊന്ന് മുക്കാല്‍ഭാഗവും മുറിച്ചുമാറ്റിയിരിക്കുകയാണ്. ജില്ലയില്‍ വേനല്‍ കടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നഗരസഭാ അധികൃതര്‍ മരം മുറിക്കാനുള്ള നടപടി സ്വീകരിച്ചത്. നഗരസഭയുടെ ഈ പരിസ്ഥിതിവിരുദ്ധ നടപടിയില്‍ പച്ചപ്പ് പദ്ധതിക്ക് നേതൃത്വം നല്‍കുന്ന കല്‍പ്പറ്റ എം.എല്‍.എ മറുപടി പറയണം.
കൂടാതെ മരം മുറിച്ച സംഭവത്തില്‍ അഴിമതിയും നടന്നിട്ടുണ്ട്. രണ്ട് മരം മുറിക്കുന്നതിനായി നഗരസഭ അനുവദിച്ച തുക കാല്‍ലക്ഷം രൂപയാണ്. രണ്ട് മരം മുറിക്കാന്‍ ഒരിക്കലും ഇത്രയും രൂപ ചിലവാകില്ലെന്നിരിക്കെയാണ് കാല്‍ലക്ഷത്തോളം രൂപ ഇതിനായി ചിലവഴിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണത്തിന് തയ്യാറകണം. മരംമുറിക്കുന്നത് വനംവകുപ്പിന്റെയടക്കമുള്ള അനുമിതിയും ലഭ്യമായിട്ടില്ല. കൂടാതെ ക്വട്ടേഷന്‍ സ്വീകരിക്കാതെ നഗരസഭയിലെ ഒരു കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഇഷ്ടക്കാര്‍ക്ക് മരംമുറിക്കാന്‍ അനുമതി നല്‍കിയും അന്വേഷിക്കണം.
അടിയന്തരമായി ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും പ്രസിഡന്റ് സാലി റാട്ടക്കൊല്ലി അറിയിച്ചു. യോഗത്തില്‍ സലീം കാരാടന്‍, മഹേഷ് കേളോത്ത്, നിധിന്‍ ജോസഫ്, സോനു, ഷഫീഖ് സി, ബിനീഷ് എമിലി, ആബിദ് പുല്‍പ്പാറ, ഷിനോദ്, അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago