നവോദയ ദേശീയ ചെസ് ചാംപ്യന്‍ഷിപ്പിന് തുടക്കം
ലക്കിടി: ജവഹര്‍ നവോദയ വിദ്യാലയങ്ങളുടെ ദേശീയ ചെസ് ചാംപ്യന്‍ഷിപ്പിന് ലക്കിടി നവോദയ വിദ്യാലയത്തില്‍ തുടക്കമായി.
ജില്ലാ പൊലിസ് മേധാവി ആര്‍. കറുപ്പസ്വാമി ഉദ്ഘാടനം ചെയ്തു. മുന്‍ എസ്.ജി.എഫ്.ഐ താരം ഹൈദരാബാദ് മേഖല ചാംപ്യന്‍ അഭിലാഷ് ദീപശിഖ തെളിയിച്ചു. എസ്.ജി.എഫ്.ഐ താരം സ്‌കൂള്‍ വൈസ് ക്യാപ്റ്റന്‍ അലീന എം. ജോസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉദ്ഘാടന ചടങ്ങില്‍ ഹൈദരാബാദ് മേഖലാ അസിസ്റ്റന്റ് കമ്മിഷണര്‍ എം. ദ്രാവിഡമണി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ എം.ജി അരവിന്ദാക്ഷന്‍ സ്വാഗതവും പഞ്ചായത്ത് പ്രസിഡന്റ് വി. ഉഷാകുമാരി, വെറ്ററിനറി സര്‍വകലാശാല ഡീന്‍ ഡോ. കോശി ജോണ്‍, പി.ടി.സി മെമ്പര്‍ ഷിബു കുറുമ്പേമഠം സംസാരിച്ചു. വൈസ് പ്രിന്‍സിപ്പല്‍ പി.വി വര്‍ഗീസ് നന്ദി പറഞ്ഞു. ഔദ്യോഗിക സമ്മേളനത്തില്‍ കേരളത്തിലെ പൈതൃകവും തനിമയും കലാപാരമ്പര്യവും വിളിച്ചോതുന്ന വിവിധ കലാരൂപങ്ങള്‍ അവതരിപ്പിച്ചു. കഥകളി, മോഹിനിയാട്ടം, കേരളനടനം, മഹാബലി, പുലികളി, തെയ്യം, ഒപ്പന, മാര്‍ഗംകളി, കളരിപ്പയറ്റ്, നാടന്‍പാട്ട്, തുടങ്ങിയ കലാപരിപാടികള്‍ വയനാട് നവോദയയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. കാസര്‍കോട് നവോദയ ചെണ്ടമേള സംഘത്തിന്റെ ശിങ്കാരിമേളം, ബാന്‍ഡ് സംഘം എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. ഇന്റര്‍നാഷനല്‍ ചെസ് ഓര്‍ബിറ്റര്‍ ഡോ. ഗോവിന്ദന്‍ കുട്ടി, ഇന്ത്യന്‍ ചെസ് അക്കാദമി പ്രസിഡന്റ് കല്‍പ്പന ബിജു, നാഷനല്‍ ഫിഡെ ചാംപ്യന്‍ വി.ആര്‍ സന്തോഷ് തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ മത്സരങ്ങള്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."