പാകിസ്താന് 600 കോടി ഐ.എം.എഫ് വായ്പ
ഇസ്‌ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താന് 600 കോടി ഡോളര്‍ ഐ.എം.എഫ് സഹായം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സന്തുലിത വളര്‍ച്ചയ്ക്കായി കടുത്ത ഉപാധികളോടെയാണ് അന്താരാഷ്ട്ര നാണയനിധി വായ്പ നല്‍കുന്നത്.
ഇമ്രാന്‍ഖാന്‍ അധികാരത്തിലേറിയതോടെ 2018 ഓഗസ്റ്റിലാണ് പാകിസ്താന്‍ ഐ.എം.എഫിനെ സമീപിച്ചത്. മൂന്നു വര്‍ഷം കൊണ്ടാണ് തുക മുഴുവനായി നല്‍കുക. ആദ്യഗഡുവായ 100 കോടി ഡോളര്‍ അടിയന്തരമായി ഉടന്‍ അനുവദിക്കും. 1950ല്‍ ഐ.എം.എഫില്‍ അംഗമായ ശേഷം പാകിസ്താന് ലഭിക്കുന്ന ഉയര്‍ന്ന വായ്പയാണിത്. നടപ്പു സാമ്പത്തികവര്‍ഷം ചൈന, സഊദി, യു.എ.ഇ എന്നീ സുഹൃദ് രാജ്യങ്ങളില്‍നിന്ന് കോടിക്കണക്കിനു രൂപയുടെ സാമ്പത്തികസഹായം പാകിസ്താനു ലഭിച്ചിരുന്നു.
ഖത്തറില്‍നിന്ന് കഴിഞ്ഞമാസം 300 കോടി ഡോളര്‍ സഹായം ലഭിക്കുമെന്ന ഉറപ്പ് പാകിസ്താന്‍ നേടിയിരുന്നു. നേരത്തെ ചൈന 460 കോടി ഡോളറും സഊദി 520 കോടി ഡോളറും യു.എ.ഇ 200 കോടി ഡോളറും പാകിസ്താനെ സാമ്പത്തിക തകര്‍ച്ചയില്‍നിന്നു രക്ഷിക്കാനായി നല്‍കിയിരുന്നു.
ബജറ്റിന്റെ സിംഹഭാഗവും പ്ര തിരോധരംഗത്തിനു വേണ്ടി മാറ്റിവയ്ക്കുന്നതാണ് പാകിസ്താന് വിനയാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."