കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആത്മഹത്യക്ക് ശ്രമിച്ചു
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍.ആര് സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ബംഗളൂരു ഡോളര്‍സ് കോളനിയിലെ വസതിയില്‍ വച്ചാണ് ആത്മഹത്യാ ശ്രമം.
വായനാമുറിയില്‍ അവശനായി സന്തോഷിനെ കണ്ടെത്തുകയായിരുന്നു. കുടുംബാംഗങ്ങള്‍ ഉണ്ടായിരിക്കേയാണ് വീടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സന്തോഷ് ഇപ്പോഴും അബോധാവസ്ഥയിലാണെന്നും തിരിച്ചുവരാന്‍ കുറച്ച് സമയമെടുക്കുമെന്നും ഡോക്ടര്‍ അറിയിച്ചതായി ഭാര്യ പല്ലവി പറഞ്ഞു.
'അദ്ദേഹം നിരവധി രാഷ്ട്രീയ സമ്മര്‍ദം നേരിടുന്നുണ്ട്. അദ്ദേഹത്തിന്റെ നിലനില്‍പ്പ് തന്നെ ഇല്ലാതാവുമോയെന്ന് അദ്ദേഹം ഭയന്നിരുന്നു'- പല്ലവി പറഞ്ഞു.
രാവിലെ ഒരു കല്യാണത്തിന് കൂടി വൈകുന്നേരത്തോടെ തിരിച്ചെത്തിയിരുന്നു. കല്യാണത്തിന് ശേഷം സങ്കടപ്പെട്ടിരിക്കുന്നത് കണ്ടു. പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. വീട്ടിലെത്തിയ ശേഷം അദ്ദേഹം പുറത്തുപോവുകയും ഏഴ് മണിയോടെ തിരിച്ചുവരികയും ചെയ്തു. 7.40 ന് എന്താണ് കഴിക്കാന്‍ വേണ്ടതെന്ന് ചോദിക്കാന്‍ മുറിയിലെത്തിയപ്പോള്‍ അബോധാവസ്ഥയിലാണ് കണ്ടത്- ഭാര്യ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."