സ്ഥാനാര്‍ഥി ഓടും, പ്രവര്‍ത്തകര്‍ പിന്നാലെ; പ്രചാരണം 'കൂട്ടയോട്ടം'
കൊല്ലം: കൊല്ലം കോര്പറേഷന് പാലത്തറ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാലത്തറ രാജീവ് ഓരോ വീട്ടിലും ഓടിയെത്തിയാണ് വോട്ടഭ്യര്‍ഥന. ഒരു ഭാഗത്ത് റിബല്‍ ഭീഷണി, ഡിവിഷനാകട്ടെ വലതും. അതിനാല്‍ ഓട്ടം കൂടാതെ വീടുകള്‍ മുഴുവന്‍ കയറി തീര്ക്കാനാകില്ലെന്നാണ് സ്ഥാനാര്‍ഥി പറയുന്നത്.
ഇപ്പോള്‍ പരമാവധി ഓടിയാല്‍ വീണ്ടും വീണ്ടും വോട്ടര്‍മാരെ നേരില്‍ കാണാം. പ്രചാരണത്തിന് കൂടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകരെയെല്ലാം കടത്തി വെട്ടിയാണ് സ്ഥാനാര്‍ഥിയുടെ ഓട്ടം. ഇപ്പോള്‍ പ്രവര്‍ത്തകര്‍ക്കും ഓട്ടം ആവേശമായതോടെ പ്രചാരണം കൂട്ടയോട്ടമായിരിക്കുകയാണ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റെ് കൂടിയായ രാജീവിന് മറ്റ് സ്ഥാനാര്‍ഥികളോടോ അവരുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളിലോ ഓടിക്കയറി വോട്ട് ചോദിക്കാനൊന്നും മടിയില്ല. അല്ലെങ്കിലും ഓടാന്‍ അറിയാമെങ്കില്‍ എവിടെയും കയറി ചെല്ലാന്‍ എന്തിന് പേടിക്കണം!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."