HOME
DETAILS

ഹരിയാന, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ തമ്മില്‍ കലഹം; കര്‍ഷക സമരത്തിന് പിന്നില്‍ അമരീന്ദറെന്ന് ഖട്ടര്‍

  
backup
November 28 2020 | 11:11 AM

india-not-our-farmers-punjab-responsible-for-protest-haryana-chief-minister

ചണ്ഡീഗഢ്: കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന 'ഡല്‍ഹി ചലോ' മാര്‍ച്ചിന് പിന്നില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ആരോപിച്ചു.


പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ളവരാണ് സമരം നയിക്കുന്നതെന്നും ഖട്ടര്‍ ആരോപിക്കുകയുണ്ടായി. 'പഞ്ചാബിലെ കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. ഹരിയാനയിലെ കര്‍ഷകര്‍ മാറിനിന്നു. സംയമനം പാലിച്ചതിന് ഹരിയാനയിലെ കര്‍ഷകര്‍ക്കും പൊലിസിനും നന്ദി പറയുന്നു. ഈ സമരത്തിന് ഉത്തരവാദി പഞ്ചാബ് മുഖ്യമന്ത്രിയാണെന്നും ഖട്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.


പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും ഹരിയാന മുഖ്യമന്ത്രി ഖട്ടറും ട്വിറ്ററില്‍ കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ നടത്തിയിരുന്നു. പഞ്ചാബില്‍ കര്‍ഷകര്‍ സമാധാനപരമായാണ് സമരം ചെയ്തതെന്നും ഹരിയാന സര്‍ക്കാര്‍ അവരെ പ്രകോപിതരാക്കുന്നുവെന്നുമാണ് അമരീന്ദര്‍ ആരോപിച്ചത്. എന്നാല്‍ അതേസമയം ഞാനിതില്‍ രാഷ്ട്രീയം കാണുന്നില്ലെന്നും നിഷ്‌കളങ്കരായ കര്‍ഷകരെ ഇളക്കിവിടുന്നത് നിര്‍ത്തണമെന്നും ഖട്ടര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago