HOME
DETAILS
MAL
രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നിളിനിക്ക് പരോള്‍
backup
July 05 2019 | 10:07 AM
ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലുള്ള നളിനിക്ക് പരോള്‍ അനുവദിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് നളിനി പരോള്‍ ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
30 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. തന്റെ മകളുടെ കല്യാണത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതിനായി ആറു മാസത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു നളിനിയുടെ ആവശ്യം.
കഴിഞ്ഞ 27 വര്‍ഷക്കാലമായി ജയിലിലാണ് നളിനി. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ച സ്ത്രീയും ഇവരാണ്.
1991 മെയിലാണ് എല്‍.ടി.ടി.ഇ ചാവേറാക്രമണത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂര്‍ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."