HOME
DETAILS

വിജിലന്‍സ് പരിശോധന; ക്രമക്കേട് കണ്ടെത്തിയിട്ടില്ലെന്ന് കണ്‍സ്യൂമര്‍ ഫെഡ്

  
backup
September 26 2018 | 18:09 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae

 

കൊച്ചി: വിജിലന്‍സ് പരിശോധനയെ തുടര്‍ന്നു കണ്‍സ്യൂമര്‍ ഫെഡില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നു കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി.
വിജിലന്‍സ് പരിശോധനയുടെ മറവില്‍ ഒരുവിഭാഗം കണ്‍സ്യൂമര്‍ഫെഡിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഇതു കണ്‍സ്യൂമര്‍ ഫെഡിന്റെ വിശ്വാസ്യതയ്ക്കു കളങ്കം തീര്‍ത്തിരിക്കുകയാണെന്നും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എം. മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരില്‍നിന്നു ലഭിക്കുന്നമുറയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഗോഡൗണുകളില്‍നിന്നു ശേഖരിച്ച സാമ്പിളുകള്‍ വിജിലന്‍സ് ലാബുകളിലേയ്ക്കു പരിശോധനയ്ക്കയച്ചിരിക്കുകയാണ്. കണ്‍സ്യൂമര്‍ ഫെഡിനു സ്വന്തമായി ഗുണനിലവാര പരിശോധനയ്ക്കുള്ള സംവിധാനമില്ലാത്തതിനാല്‍ കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രെമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ലബോറട്ടറിയെയാണ് ഇതിനായി ആശ്രയിക്കുന്നത്. ഈ ഓണക്കാലത്ത് മതിയായ ഗുണനിലവാരം പുലര്‍ത്താതിരുന്ന 44 ലോഡുകള്‍ നിരാകരിച്ചിരുന്നു.
കുറഞ്ഞ വില കാണിച്ച ടെന്‍ഡര്‍ അവഗണിച്ച് കൂടിയ വിലയ്ക്കു ടെന്‍ഡര്‍ സ്വീകരിച്ചെന്ന ആരോപണവും കണ്‍സ്യൂമര്‍ ഫെഡ് നിഷേധിച്ചു. 57.25 രൂപയ്ക്കാണ് ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഗുണമേന്മാ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു ടെന്‍ഡറിലെ തൊട്ടടുത്ത വിതരണക്കാരന് ഓര്‍ഡര്‍ നല്‍കുകയായിരുന്നുവെന്നു മാനേജിങ് ഡയരക്ടറുടെ ചുമതല വഹിക്കുന്ന എ. സഹദേവന്‍ പറഞ്ഞു.
ഓണക്കാലത്ത് 18,115 ടണ്‍ അരിയാണ് വില്‍പന നടത്തിയത്. ഇതിനായി ഒരു ഏജന്‍സിയെ മാത്രം ചുമതലപ്പെടുത്തുന്നത് അപ്രായോഗികമായതിനാലാണ് ടെന്‍ഡറില്‍ പങ്കെടുത്ത വിവിധ ഏജന്‍സികള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്.
വെളിച്ചെണ്ണയുടെ ടെന്‍ഡറില്‍ കേരഫെഡിനും സഹകരണ സംഘങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കിയതെങ്കിലും ഉയര്‍ന്ന ആവശ്യം പരിഗണിച്ചു മതിയായ ലൈസന്‍സുള്ള ഇതര വിതരണക്കാരെയും ആശ്രയിക്കുകയായിരുന്നു. പുതിയ എം.ഡിയുടെ നിയമനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും ഭരണസമിതി അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago