HOME
DETAILS
MAL
യെമനില്‍ 10 മാസമായി ഹൂത്തി തീവ്രവാദികളുടെ തടങ്കലിലായിരുന്ന വടകര കുരിയാടി സ്വദേശി ഉള്‍പ്പെട 14 ഇന്ത്യക്കാര്‍ മോചിതരായെന്ന് റിപ്പോര്‍ട്ട്
backup
November 28 2020 | 17:11 PM
യെമനില്‍ 10 മാസമായി ഹൂത്തി തീവ്രവാദികളുടെ തടങ്കലിലായിരുന്ന വടകര കുരിയാടി സ്വദേശി ഉള്‍പ്പെട 14 ഇന്ത്യക്കാര്‍ മോചിതരായെന്ന് റിപ്പോര്‍ട്ട്.
കുരിയാടിയിലെ കോയാന്റ വളപ്പില്‍ ടി.കെ പ്രവീണ്‍ ഉള്‍പ്പൈടയുള്ളവരാണ് തീവ്രവാദികളുടെ തടങ്കലിലായിരുന്നത്. ഫെബ്രുവരിയിലാണ് ഇവര്‍ തീവ്രവാദികളുടെ പിടിയിലായത്. ബഹ്റൈനിലെ പൊതുപ്രവര്ത്തകന് വടകര സ്വദേശി വേണു ചെമ്മരത്തൂര്‍ ഇടപെട്ടതിനു പിന്നാലെ കേന്ദ്ര വിദേശമന്ത്രാലയത്തിനും യു.എന്‍ സംഘത്തിനും ബന്ധുക്കള്‍ പരാതി അയച്ചിരുന്നു.
എന്നാല്‍ വേണുവിന്റേയും സഹ പ്രവര്‍ത്തകരുടേയും ഇടപെടലാണ് മോചനത്തിനു സഹായിച്ചതെന്ന് പറയുന്നു. തടങ്കലിലായിരുന്നവരെ ഇന്ത്യന്‍ എംബസി അധികൃതര്‍ ഏറ്റെടുത്തതായാണ് നാട്ടില്‍ ലഭിച്ച വിവരം.പ്രവീണ്‍ തന്നെയാണ് ഇക്കാര്യം വടകരയിലെ ബന്ധുക്കളെ വിളിച്ചറിയിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."