തെലങ്കാനയില്‍ സി.പി.ഐ കോണ്‍ഗ്രസിനൊപ്പം; സി.പി.എം ഭാഗമാകില്ല
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയില്‍ സി.പി.എമ്മും സി.പി.ഐയും രണ്ടുചേരികളുടെ ഭാഗമായി ഏറ്റുമുട്ടും. സി.പി.ഐ പിന്തുണ നല്കുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയുടെ ഭാഗമാവേണ്ടെന്ന് സി.പി.എം തീരുമാനിച്ചതോടെയാണ് രണ്ടു ഇടതുകക്ഷികള്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായത്. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം പോളിറ്റ്ബ്യൂറോ യോഗമാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മുന്നണിക്കൊപ്പം നില്‍ക്കേണ്ടെന്ന തീരുമാനമെടുത്തത്. പകരം സാമൂഹ്യസംഘടനകളുമായി ചേര്‍ന്ന് ഇടതുസഖ്യം രൂപീകരിക്കാനുള്ള തെലങ്കാന ഘടകത്തിന്റെ നിര്‍ദ്ദേശത്തിന് പോളിറ്റ് ബ്യുറോ യോഗം അംഗീകാരം നല്കി.
തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനും മറ്റിടങ്ങളില്‍ ബി.ജെ.പി വിരുദ്ധ സ്ഥാനാര്‍ഥികളില്‍ വിജയ സാധ്യതയുള്ളവരെ പിന്തുണയ്ക്കാനും പോളിറ്റ്ബ്യൂറോ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."