HOME
DETAILS

ഓ ബൈറൂത്ത്

  
backup
November 29 2020 | 02:11 AM

564643651-2020

 

ഇക്കഴിഞ്ഞ മാസമാദ്യത്തില്‍ ലെബനോനിലെ പോര്‍ട്ട് ഓഫ് ബൈറൂത്തില്‍ സന്ധ്യക്ക് രണ്ട് ശക്തമായ സ്‌ഫോടനങ്ങള്‍ സംഭവിക്കുകയും എഴുപതില്‍പരം പേര്‍ തല്‍ക്ഷണം മരിക്കുകയും നാലായിരം പേര്‍ക്ക് മാരകമായ പരുക്കുകളേല്‍ക്കുകയും ചെയ്തു. സ്വതവേ ദുര്‍ബലവും അശക്തവുമായ അകക്കാമ്പോടുകൂടിയതും പലവിധ വിനാശകരമായ പ്രവണതകള്‍ക്ക് വിധേയമായി നാശോന്മുഖവുമായിരുന്ന ലെബനോന്റെ കലാമേഖല ഈ അപകടത്തെത്തുടര്‍ന്ന് പൂര്‍ണനാശത്തിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. ലെബനോനിലെ മികച്ച കലാസ്ഥാപനങ്ങളെല്ലാം പ്രവര്‍ത്തിക്കുന്നത് ബൈറൂത്തിലാണ്. നഗരത്തിലെ പ്രമുഖ ആര്‍ട് ഗാലറികളും കലാവിപണന കേന്ദ്രങ്ങളുമെല്ലാം സ്‌ഫോടനത്തിനിരയായി. പ്രശസ്തമായ ഗാലറികളിലൊന്നായ മാര്‍ഫാ അടക്കമുള്ളവ കല്ലോട് കല്ല് ചേരാത്ത വിധം മണ്ണടിഞ്ഞ് തകര്‍ന്നു പോയി.


നാല്‍പ്പത്തിരണ്ട് വര്‍ഷങ്ങളായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ഗലേറീ റ്റാനിറ്റിന്റെ രണ്ടായിരത്തിനാലില്‍ ബൈറൂത്തില്‍ തുടങ്ങുകയും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച് ഖ്യാതി നേടുകയും ചെയ്ത ശാഖ അപകടത്തില്‍ പൂര്‍ണമായും ഇല്ലാതായി. അമേരിക്കന്‍ ചിത്രശില്‍പ്പകാരന്മാരെ ജര്‍മന്‍ ജനതക്ക് പരിചയപ്പെടുത്തുകയും ജര്‍മന്‍കാര്‍ക്കിടയില്‍ അമേരിക്കന്‍ കലാകാരന്മാരെ പ്രിയങ്കരരാക്കുകയും ചെയ്തുകൊണ്ട് കലാമേഖലയില്‍ കീര്‍ത്തി നേടിയ റ്റാനിറ്റിന് ബൈറൂത്തിലെ നിര്‍ഭാഗ്യകരമായ ഈ സംഭവം വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. സ്‌ഫോടനം നടക്കുന്ന സമയത്ത് പ്രമുഖ ലെബനീസ് ചിത്രകാരനായ ആബെദ് അല്‍ കാദിരിയുടെ റിമയ്ന്‍സ് ഓഫ് ദി ലാസ്റ്റ് റെഡ് റോസ് എന്ന പേരിലുള്ള ഏകാംഗ ചിത്രപ്രദര്‍ശനത്തിന്റെ പ്രത്യേക ക്ഷണിതാക്കള്‍ക്കുള്ള സ്വകാര്യ പ്രദര്‍ശനം നടക്കുകയായിരുന്നു. 2020 സെപ്റ്റംബര്‍ 25 വരെ നീണ്ടുനില്‍ക്കുമായിരുന്ന ആ പ്രദര്‍ശനത്തിലെ കലാ വസ്തുക്കളത്രയും സ്‌ഫോടനത്തില്‍ മണ്ണോട് ചേര്‍ന്നു. ലെബനോനിലെ യുവനിര ചിത്രകാരന്മാരില്‍ ആഗോള ഖ്യാതി നേടിയ കാദിരിയുടെ രചനകള്‍ വലിയ തോതില്‍ ലെബനോനിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ദി സ്‌റ്റോറി ഓഫ് ദി റബ്ബര്‍ ട്രീ എന്ന പേരിലുള്ള കാദിരിയുടെ കഴിഞ്ഞ പ്രദര്‍ശനത്തിലൂടെ ലെബനോനിലെ സാമൂഹിക ജീവിതത്തിലെ നിമ്‌ന്നോന്നതങ്ങള്‍ അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ലെബനോന്‍ സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവും ശാരീരികവുമായ പരിണാമങ്ങളെ സര്‍വതിനും സാക്ഷിയായി വര്‍ത്തിക്കുന്ന റബ്ബര്‍ മരത്തിന്റെ സാന്നിധ്യത്തില്‍ ഒരു കൊച്ചു കുടുംബത്തിന്റെ കണ്ണിലൂടെ കാണാനുള്ള പരിശ്രമമായിരുന്നു ചിത്ര പ്രതിഷ്ഠാപനങ്ങള്‍ ഉള്‍ച്ചേര്‍ന്ന ആ പ്രദര്‍ശനം. കലാനിരൂപകരുടെ അകമഴിഞ്ഞ വാഴ്ത്തലിന് പാത്രമായ ആ രചനകള്‍ക്ക് ശേഷമുള്ള കാദിരിയുടെ ഒരു സുപ്രധാന സൃഷ്ടിസമുച്ചയമായിരുന്നു ഈ സ്‌ഫോടനം ഇല്ലാതാക്കിയത്. സമുദ്രത്തിനഭിമുഖമായി സ്ഥിതിചെയ്യുന്ന ബൈറൂത്തിലെ മികച്ച ഗാലറികളിലൊന്നായ ഓപ്പറ ഗാലറിയും നിരവധി കലാസൃഷ്ടികളോടെ നശിച്ചുപോയി.


പൊട്ടിത്തെറിയുടെ ആഘാതം നഗരത്തിലെ ഭൗതിക സാഹചര്യങ്ങളെയാകെ ബാധിച്ചു. എങ്ങും നാശത്തിന്റെ ദുരന്തദൃശ്യങ്ങളാണ് പ്രത്യക്ഷമാകുന്നത്. കാരന്റിന ജില്ലയുടെ പ്രാന്തപ്രദേശത്ത് നിലകൊള്ളുന്ന സ്ഫീര്‍സമ്ലര്‍ ഗാലറിയും റൗഷ ഭാഗത്തുള്ള ജനിനെ റൂബിസ് ഗാലറിയും നാമാവശേഷമായി. ''ഞങ്ങളുടെ ജോലിക്കാരില്‍ പലരും അത്യാഹിത വിഭാഗത്തില്‍ ഗുരുതരാവസ്ഥയിലാണ്. പല കലാസൃഷ്ടികളും രക്ഷിച്ചെടുത്ത് നാശം സംഭവിക്കാത്തവിധം സംരക്ഷിക്കാനുള്ള സ്ഫടികപേടകങ്ങള്‍ തുറക്കാനുള്ള ശ്രമങ്ങള്‍ക്കുപോലും സമയം കിട്ടിയില്ല. അത്ര ഭ്രാന്തമായിരുന്നു സ്‌ഫോടനത്തിന്റെ മാരക താണ്ഡവം''- ജനിനെ റൂബിസ് ഉടമ സലേഹ് ബറാക്കത്ത് മാധ്യമങ്ങളോടു പറഞ്ഞു. 1960കളില്‍ ബൈറൂത്തിന്റെ സാംസ്‌കാരിക ജീവിതത്തെ നിര്‍ണയിച്ചിരുന്ന വലിയ കേന്ദ്രവും അവരുടെ അഭിമാനവുമായിരുന്ന സര്‍സൂക് മ്യൂസിയം പില്‍ക്കാലത്ത് വിസ്മൃതമായെങ്കിലും 2015മുതല്‍ അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള പുനര്‍ജ്ജനിയുടെ പുതിയ കാലത്തെ ആവാഹിച്ച് സജീവമായി മാറിയിരുന്നെങ്കിലും സ്‌ഫോടനം മ്യൂസിയത്തെ തകര്‍ത്തുകളഞ്ഞു. അതിന്റെ പുനരുജ്ജീവനത്തിന് ധാരാളം പണം ചെലവഴിക്കാന്‍ ഭരണാധികാരികള്‍ തീരുമാനിച്ചത് തന്നെ സര്‍സൂകിന് ലെബനോന്‍ ജനതയുടെ മനസിലുള്ള സ്ഥാനം തന്നെയാണ്. ''സ്‌ഫോടനം നടക്കുമ്പോള്‍ ഞാന്‍ മ്യൂസിയത്തിലുണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഇത്രയും ഭീകരമായ ഒരു പൊട്ടിത്തെറിക്ക് സാക്ഷിയായിട്ടില്ല. ഞാന്‍ മാത്രമല്ല മുഴുവന്‍ സഹപ്രവര്‍ത്തകരും ഇതിന് സാക്ഷിയായിരുന്നു. അതിഭീകരമായ മുഴക്കത്തോടെ നടന്ന വന്‍ സ്‌ഫോടനത്തില്‍ തല മരവിച്ചുപോയി ഏതാനും നിമിഷങ്ങള്‍. കൂട്ടത്തോടെ ആര്‍ത്തനാദം മുഴക്കി ജീവനുംകൊണ്ട് പുറത്തേക്കോടുകയായിരുന്നു. അതുകൊണ്ടുമാത്രം ആര്‍ക്കും പരുക്കൊന്നും പറ്റാതെ രക്ഷപ്പെട്ടു''.


മ്യൂസിയം കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നിരിക്കുന്നു. സൂര്യപ്രകാശം അകത്തേക്കു നേരിട്ട് പ്രവേശിക്കാന്‍ സംവിധാനം ചെയ്തിട്ടുള്ള ചില്ലു മേല്‍ക്കൂര അപ്പാടെ തകര്‍ന്നു. ചില്ലുകൊണ്ട് നിര്‍മിതമായിരിക്കുന്ന ഒന്നും ബാക്കിയില്ല. വലിയ വിലപിടിപ്പുള്ള ചില്ലുപകരണങ്ങള്‍ പുന:സ്ഥാപിക്കാന്‍മാത്രം വന്‍ സാമ്പത്തിക ബാധ്യത വരുമെന്ന് കണക്കാക്കപ്പടുന്നുണ്ട്. നാശനഷ്ടങ്ങള്‍ പൂര്‍ണമായി പരിഹരിക്കുക വളരെ ദുഷ്‌കരമായിരിക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം. ഒട്ടനവധി കലാവസ്തുക്കള്‍ തിരിച്ചെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടു. കൂട്ടത്തില്‍ മ്യൂസിയത്തിന്റെ പേരിനാധാരമായ നികോളാസ് സര്‍സൂക്കിന്റെ വലിയ ഛായാച്ചിത്രവും നശിച്ചു പോയി. ''ലെബനോനിന്റെ സാംസ്‌കാരിക ജീവിതത്തെ സുന്ദരമായി ആവിഷ്‌കരിക്കുന്ന കലാസൃഷ്ടികള്‍ കൊണ്ട് സമ്പന്നമായിരുന്ന മ്യൂസിയത്തിലെ ഇപ്പോഴത്തെ കാഴ്ചകള്‍ അത്യന്തം ദാരുണമാണ്. ഒരു ആഭ്യന്തരയുദ്ധത്തില്‍ പോലും ഇത്രമേല്‍ ഹൃദയഭേദകമായിരിക്കില്ല''- അര്‍ദിയ കൂട്ടിച്ചേര്‍ത്തു.


തകര്‍ന്ന കെട്ടിടങ്ങളില്‍ ഉള്‍പ്പെട്ട ദല്ലൗല്‍ ആര്‍ട്ട് ഫൗണ്ടേഷന്‍ ഗാലറികളിലായി അറബ് രാജ്യങ്ങളിലെ പ്രശസ്തരായ നാനൂറോളം വരുന്ന കലാകാരന്മാരുടെ നാലായിരത്തിലധികം കലാസൃഷ്ടികളുണ്ടായിരുന്നു. അവയെല്ലാം ഓര്‍മയായി മാറിയിരിക്കുന്നു. നഗരത്തില്‍ എവിടെയെല്ലാം ചില്ലുകളുടെ നിര്‍മിതികളുണ്ടായിരുന്നുവോ, അവയെല്ലാം നിര്‍ദയം തരിപ്പണമാക്കിയാണ് സ്‌ഫോടനം കടന്നുപോയതെന്ന് ദല്ലൗല്‍ ആര്‍ട്ട് ഫൗണ്ടേഷന്‍ ഡയറക്ടര്‍ പറഞ്ഞു. പോര്‍ട്ട് ഓഫ് ബൈറൂത്തിന് സമീപത്തുള്ള സീ സൈഡ് അറീനയില്‍ വര്‍ഷന്തോറും നടത്തുന്ന ബൈറൂത്ത് ആര്‍ട്ട് ഫെയറിന്റെ സ്ഥാപകനും സംഘാടകനുമായ ലോറെ ദെ ഹോത്ത്വില്ലെ തന്റെ ഇരുപത്തിയൊന്‍പത് വര്‍ഷത്തെ ലെബനോന്‍ വാസത്തിനിടയില്‍ ഇതുപോലെ മാരകമായൊരു അത്യാഹിതത്തിന് സാക്ഷിയാകേണ്ടി വന്നിട്ടില്ലെന്ന് പറഞ്ഞു. ''ഞാന്‍ ആര്‍ട്ട് ഫെയര്‍ 2021ലേക്ക് മാറ്റിവച്ചെങ്കിലും അത് നടക്കുമെന്ന് ഒരു ഉറപ്പും നല്‍കാനാകാത്തവിധം താറുമാറായിരിക്കുകയാണ് ഇവിടത്ത കാര്യങ്ങള്‍. ജനങ്ങളുടെ മനസില്‍ ഒരു ആര്‍ട്ട് ഫെയറിനെപ്പറ്റിയുള്ള ചിന്തകളെ പുനര്‍ നിര്‍മിച്ചെടുക്കാന്‍ നീണ്ട കാലയളവ് ഇനിയുമെടുക്കും. സ്‌ഫോടനം അത്രമേല്‍ ജനതയെ മാറ്റിത്തീര്‍ത്തിരിക്കുന്നു''- ലോറെ പറഞ്ഞു. ഈ അപകടത്തിന് ശേഷം മിഡില്‍ ഈസ്റ്റേണ്‍ ആര്‍ട്ട് പ്ലാറ്റ് ഫോം എന്ന പേരില്‍ ലോറെ പാരീസില്‍ ഒരു ലാഭരഹിത കലാകേന്ദ്രത്തിന് തുടക്കമിട്ടിരിക്കുകയാണ്. മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ ചിത്രശില്‍പ്പകലാകാരന്മാരുടെ രചനകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കലാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇക്കഴിഞ്ഞ നവംബറില്‍ പാരീസില്‍ നടന്ന ദി ഫോട്ടോയെന്ന ഫോയറിനിടയിലാണ് ലോറെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.


കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലെബനോനിലെ കലാകേന്ദ്രങ്ങളെല്ലാം സര്‍ക്കാരിന്റെ ചില നയങ്ങള്‍ക്കെതിരെ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. തൊഴിലില്ലായ്മ, കുടിവെള്ളദൗര്‍ലഭ്യം, തെറ്റായ സാമ്പത്തിക നയങ്ങള്‍ സൃഷ്ടിച്ചെടുത്ത ദാരിദ്ര്യം, സര്‍ക്കാര്‍ തലത്തില്‍ നിലനില്‍ക്കുന്ന വന്‍ അഴിമതിയും സ്വജനപക്ഷപാതവും തുടങ്ങി ജനങ്ങള്‍ അവരുടെ ആവശ്യങ്ങളുയര്‍ത്തി നടത്തിയ സമരത്തിനു മുന്നില്‍ പ്രധാനമന്ത്രി സാദ് ഹരീരി മുട്ടുമടക്കി. ഈ പ്രതിഷേധത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന കലാകേന്ദ്രങ്ങള്‍ പിന്നീട് കൊവിഡ്-19നെത്തുടര്‍ന്ന് വീണ്ടും അടക്കേണ്ടിവന്നു. ഒരു ഉയര്‍ത്തെഴുന്നേല്‍പ്പിനുള്ള വിദൂര സാധ്യതകള്‍ സ്വപ്‌നം കണ്ടിരുന്ന കലാപ്രവര്‍ത്തകരെ ഞെട്ടിച്ചുകൊണ്ടാണ് സ്‌ഫോടനം എല്ലാം തകര്‍ത്ത് തരിപ്പണമാക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഉത്തരവ്; പൊളിക്കല്‍ ചെലവ് വഖ്ഫ് ബോര്‍ഡും പള്ളിക്കമ്മിറ്റിയും നിര്‍വഹിക്കണം

National
  •  2 months ago
No Image

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

National
  •  2 months ago
No Image

അയേണ്‍ഡോമുകളെ പരാജയപ്പെടുത്തി ഹിസ്ബുല്ലയുടെ റോക്കറ്റ് കുതിപ്പ്, ആക്രമണം ഹൈഫയില്‍ പത്തിലേറെ പേര്‍ക്ക് പരുക്ക്; ഞെട്ടിത്തരിച്ച് ഇസ്‌റാഈല്‍  

International
  •  2 months ago
No Image

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക് 

International
  •  2 months ago
No Image

സര്‍ക്കാര്‍ വാക്കു പാലിച്ചു, എഡിജിപിക്കെതിരെ നടപടി എടുത്തു; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഇന്ന് തുറക്കും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

ആധാറിലെയും റേഷന്‍കാര്‍ഡിലെയും പേരില്‍ പൊരുത്തക്കേട്; ലക്ഷക്കണക്കിനാളുകളുടെ റേഷന്‍കാര്‍ഡ് മസ്റ്ററിങ് അസാധുവാക്കി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago