കിമ്മുമായി കൂടിക്കാഴ്ചക്ക് ആഗ്രഹിക്കുന്നുവെന്ന് ഷിന്‍സെ ആബെ
ന്യൂയോര്‍ക്ക് : ഉത്തരകൊറിയയുമായുള്ള ബന്ധങ്ങളില്‍ അയവുവരുത്തി ജപ്പാന്‍. ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെ പറഞ്ഞു.
യു.എന്‍ പൊതു സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാന്‍ പൗരന്മാരെ ഉത്തരകൊറിയ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ കൂടുതല്‍ വഷളായത്. ഈ വിഷയം ഉയര്‍ത്തിക്കാട്ടിയാണ് ഷിന്‍സെ ആബെ ജപ്പാന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നത്.
ഉത്തരകൊറിയയുമായുള്ള തട്ടിക്കൊണ്ടുപോവല്‍ പ്രശ്‌നം പരിഹരിക്കാനായി പരസ്പരമുള്ള ആശങ്കയുടെ മറ നീക്കാന്‍ തയാറാണെന്ന് ഷിന്‍സെ ആബെ പറഞ്ഞു.
കിമ്മുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിലൂടെ പുതിയ തുടക്കമാവാം. ഉ.കൊറിയയുമായി ഇതുവരെ കൂടിക്കാഴ്ച നടന്നിട്ടില്ല. ചര്‍ച്ചക്കായുള്ള സന്നദ്ധത കിം പ്രകടിപ്പിക്കണം.
1970നും 1980നും ഇടയില്‍ നിരവധി ജപ്പാന്‍ പൗരന്മാരെ ഉ.കൊറിയന്‍ ചാരന്മാര്‍ തട്ടിക്കൊണ്ടുപോയിരുന്നു. 2002ലും 2004ലും ജപ്പാന്‍ പ്രധാനമന്ത്രി ജൂനീഷിറോ കൊയിസോമി ഉ.കൊറിയന്‍ സന്ദര്‍ശനം നടത്തി നിലവിലെ ഭരണാധികാരി കിമ്മിന്റെ പിതാവ് കിം ജോങ് ഇല്ലുമായി മികച്ച ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ തട്ടിക്കൊണ്ടുപോയ ജപ്പാന്‍ പൗരന്മാര്‍ മരിച്ചുവെന്നായിരുന്നു അന്ന് ഉ.കൊറിയ നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ ഇത് ജപ്പാനിലെ ബന്ധുക്കളും സന്നദ്ധ പ്രവര്‍ത്തകരും അംഗീകരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."