എം.ഡിക്ക് എതിരേ പരാതി നല്കി: സ്പിന്നിങ് മില്‍ സൂപ്പര്‍വൈസറെ പിരിച്ചുവിട്ടു
തൊടുപുഴ: എം.ഡിക്ക് എതിരേ പരാതി നല്കിയ സ്പിന്നിങ് മില്‍ സൂപ്പര്‍വൈസറെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. തൃശൂര്‍ സ്പിന്നിങ് മില്‍ സൂപ്പര്‍വൈസര്‍ വിപിന്‍ ആര്. നെയാണ് കാരണം കാണിക്കല്‍ നോട്ടിസ് പോലും നല്‍കാതെ പിരിച്ചുവിട്ടത്. തൊഴില്‍ പീഡനം മൂലം പൊതുമേഖല സ്പിന്നിങ് മില്‍ ആയ കുറ്റിപ്പുറം മാല്‍കോടെക്സിലെ ഫിനാന്‍സ് മാനേജര്‍ സഹീര്‍ കാലടി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
2019 ജൂലൈ ഒന്നു മുതല്‍ ഡിസ്മിസ് ചെയ്തതായി കാണിച്ച് വിപിന്‍ ഇന്നലെയാണ് കത്ത് ലഭിച്ചത്.
ഡ്യൂട്ടി സമയം പി.എസ്.സി. ഇംഗ്ലീഷ് ഗ്ലാമര്‍ പഠന സഹായി എന്ന ബുക്ക് വായിച്ചു എന്ന കുറ്റം ആരോപിച്ച് 10 മാസമായി വിപിന്‍ സസ്പെന്‍ഷനിലാണ്.
9 വര്‍ഷമായി സൂപ്പര്‍വൈസര്‍ സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാരനാണ് വിപിന്‍. ബിരുദവും ടെക്സ്റ്റയില്‍ ടെക്നോളജിയില്‍ ഡിപ്ലോമയും പൊതുമേഖല സ്പിന്നിങ് മില്ലില്‍ 12 വര്‍ഷം സൂപ്പര്‍വൈസര്‍ പരിചയവും ഉള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ അപേക്ഷ നല്‍കിയതില്‍ കൂടുതല്‍ വിദ്യഭ്യാസ യോഗ്യതയും 13 വര്‍ഷം പൊതുമേഖല സ്ഥാപനത്തില്‍ പ്രവര്‍ത്തന പരിചയവുമുള്ള അപേക്ഷകനായിരുന്നു സഹീര്‍ കാലടി.
ടെന്‍ഡര്‍ വിളിക്കാതെ നൂല് വില്‍പ്പന നടത്താനുള്ള നീക്കവും 4 ദിവസത്തെ താമസത്തിനായി മാസം 12,000 രൂപക്കു മുകളില്‍ ഫ്ളാറ്റ് വാടക ആവശ്യപ്പെട്ടതും തുറന്നുകാട്ടിയതാണ് സഹീര്‍ പുറത്താകാനുള്ള കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."