മുംബൈ ഭീകരാക്രമണ വാര്‍ഷികം: ന്യൂയോര്‍ക്കിലെ പാക് കോണ്‍സുലേറ്റിനു മുന്നില്‍ ഇന്ത്യന്‍ വംശജറുടെ പ്രതിക്ഷേധം
പി.പി ചെറിയാന്‍
ന്യൂയോര്‍ക്ക്: മുംബൈ ഭീകരാക്രമണത്തിന്റെ 12ാം വാര്‍ഷികത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ പാക് കോണ്‍സുലേറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
'സ്റ്റോപ്പ് പാക് ടെററിസം' എന്ന പ്ലാക്കാര്‍ഡുകള്‍ പിടിച്ച് കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധിച്ച സമരക്കാര്‍ പാക് സ്പോണ്‍സേര്‍ഡ് ഭീകരാക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതോടൊപ്പം ഭീകരാക്രമണത്തിന് ഇരയായവര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട ബാനറുകളും പ്രതിക്ഷേധക്കാര്‍ ഉയര്‍ത്തി.
ഞങ്ങള്‍ ഇവിടെ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പ്രധാന കാരണം മുംബൈ അക്രമകാരികള്‍ക്ക് ഇതുവരെ യാതൊരു ശിക്ഷയും ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, അവര്‍ക്ക് ഒളിച്ചിരിക്കുന്നതിനുള്ള സൗകര്യം പാക് അധികൃതര്‍ നല്‍കിയിരിക്കുന്നുവെന്നത് നീതി നിഷേധത്തിന് തുല്യമാണെന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണെന്ന് പ്രതിഷേധക്കാരില്‍ ഒരാളായ അന്‍ങ്കുഷ ബന്ധാരി പറഞ്ഞു. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് അമേരിക്കന്‍ അധികൃതര്‍ പാക് അധികാരികളില്‍ സമ്മര്‍ദം ചെലുത്തണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."