സര്‍ക്കാര്‍ മദ്യലോബികളെ സഹായിക്കുന്നു: യൂത്ത്ലീഗ്
മഞ്ചേരി: മഞ്ചേരി-മലപ്പുറം റോഡിലെ ബീവറേജ് ഔട്ട്ലെറ്റ് വീണ്ടും തുറന്നു പ്രവര്‍ത്തനം തുടങ്ങിയതില്‍ പ്രതിഷേധിച്ച് മഞ്ചേരി മുനിസിപ്പല്‍ മുസ്ലിംയൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി .
മദ്യലോബികളെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഈ മദ്യശാപ്പ് നിരവധി വിപത്തുകള്‍ക്കു ഇടയാക്കുന്നുണ്ട്. ഈ റോഡില്‍ സദാസമയവും ഗതാഗത തടസ്സവും ഇതുമൂലം രൂക്ഷമായിരുന്നു. സംസ്ഥാന പാതയോരത്ത് മദ്യശാപ്പുകള്‍ പാടില്ലന്ന തീരുമാനം വലിയ ആശ്വസമായിരുന്നു .എന്നാല്‍ വീണ്ടും തുറന്നു പ്രവര്‍ത്തനം തുടങ്ങാനുളള നീക്കം പ്രതിഷേധാര്‍ഹമാണന്നും ഇതിനെതിരേ കൂടുതല്‍ ശക്തമായ സമരം ഉയര്‍ന്നുവരുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്കി. യൂത്ത് ലീഗ് സമരത്തിന് വല്ലാഞ്ചിറ മുഹമ്മദാലി വല്ലാഞ്ചിറ അബ്ദുല്‍മജീദ്, യാഷിക്ക് തുറക്കല്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."