HOME
DETAILS

സാമൂഹ്യ പ്രവർത്തകയായ വീട്ടമ്മ നാട്ടിൽ വെച്ച് മരിച്ചു

  
backup
November 29, 2020 | 11:19 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%bc%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%af%e0%b4%be%e0%b4%af-%e0%b4%b5%e0%b5%80%e0%b4%9f

റിയാദ്: സാമൂഹ്യ പ്രവർത്തകയായ പ്രവാസി വീട്ടമ്മ നാട്ടിൽ വെച്ച് മരിച്ചു. പ്രവാസി സാംസ്ക്കാരിക വേദി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് സൈനുൽ ആബിദീന്റെ ഭാര്യ മലപ്പുറം വഴിക്കടവ് സ്വദേശി ഉമൈവയാണ്‌ നാട്ടിൽ മരിച്ചത്. അസുഖബാധിതയായി ചികിത്സയിലായിരുന്നു.

ഇരുപത്തഞ്ച് വർഷത്തോളമായി കുടുംബമൊത്ത് റിയാദിലുണ്ടായിരുന്ന ഉമൈവ കഴിഞ്ഞ വർഷമാണ്‌ നാട്ടിലേക്ക് പോയത്. സാമൂഹ്യ പ്രവർത്തന രംഗത്ത് സജീവമായിരുന്ന ഇവർ വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. നിതാഖാത്ത് കാലയളവിൽ ഇന്ത്യൻ എംബസിയുടെ വളണ്ടിയറായി സേവനം ചെയ്തിരുന്ന ഉമൈവ എം.ഇ.എസ് ട്രഷറർ, സിജി മദേർസ് ഗ്രൂപ്പ് ട്രഷറർ, റിയാദ് വഴിക്കടവ് അസോസിയേഷൻ അംഗം, പ്രവാസി ഷിഫ യൂണീറ്റ് വൈസ് പ്രസിഡണ്ട് തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹിയായിരുന്നു.

ഹാജറ, ഹസീന, സ ഈദ്, ഹബീബ, ഹാദിയ എന്നിവർ മക്കളാണ്‌. ഉമൈവയുടെ നിര്യാണത്തിൽ പ്രവാസി സാംസ്ക്കരിക വേദി, സിജി റിയാദ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago