ഖജനാവ് നിറക്കാന്‍ പൊതുമേഖലാ ഓഹരി വില്‍പന ലക്ഷ്യം
പൊതുമേഖല സ്ഥാപന വില്‍പ്പനയിലൂടെ നേടിയെടുക്കേണ്ട തുകയുടെ ലക്ഷ്യം ഉയര്‍ത്തി നിര്‍ണായക തീരുമാനമാണ് ബജറ്റിലൂടെ നിര്‍മല സീതാരാമന്‍ മുന്നോട്ടുവച്ചത്.
2019-20 സാമ്പത്തിക വര്‍ഷം പൊതുമേഖല സ്ഥാപന ഓഹരി വില്‍പ്പനയിലൂടെ ഖജനാവിലെത്തിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1,050,00 കോടി രൂപയാണ്. നേരത്തെ ഫെബ്രുവരിയില്‍ പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ലക്ഷ്യമായി കണ്ടിരുന്നത് 90,000 കോടി രൂപയായിരുന്നു.
ഇതോടെ നികുതി ഇതര വരുമാനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധവയ്ക്കുന്നവെന്ന് വ്യക്തം. നികുതി വരുമാനത്തില്‍ സംഭവിക്കുന്ന ഇടിവിന് പരിഹാരം കാണാനും ഇതിലൂടെ സര്‍ക്കാരിന് കഴിയും.
റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിക്കാനിടയുളള വിഹിതത്തിലും പൊതുമേഖലാ ഓഹരി വില്‍പനയില്‍ നിന്ന് ഖജനാവിലെത്തുന്ന പണത്തിലും ഊന്നി മുന്നോട്ട് പോകാനാണ് ധനകാര്യമന്ത്രി ബജറ്റില്‍ ഊന്നല്‍ നല്‍കുന്നത്.
ബജറ്റിന് പിന്നാലെ
ഓഹരി വിപണിയില്‍ ഇടിവ്
മുംബൈ: കേന്ദ്ര ബജറ്റിന് പിന്നാലെ ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. കോര്‍പറേറ്റ് നികുതിയില്‍ പ്രതീക്ഷിച്ച ഇളവ് ഇല്ലാത്തതാണ് വന്‍കിട കമ്പനികളെയും നിക്ഷേപകരെയും നിരാശയിലാക്കിയത്.
സെന്‍സെക്‌സ് 394 പോയിന്റ് കുറഞ്ഞ് 39,513ലും നിഫ്റ്റി 118 പൊയിന്റ് കുറഞ്ഞ് 11,811ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബജറ്റ് പ്രഖ്യാപനത്തിന് മുന്‍പ് മികച്ച പ്രകടനമായിരുന്നു ഓഹരി വിപണിയില്‍ ഉണ്ടായിരുന്നത്. സെന്‍സെക്‌സ് 100 പോയിന്റ് ഉയര്‍ന്ന് 40,000ഉം നിഫ്റ്റി 11, 975ഉം കടന്നിരുന്നു.
ലോഹം, ഊര്‍ജം, ഐ.ടി മേഖലകളിലാണ് വന്‍തോതില്‍ വിറ്റഴിക്കല്‍ നടന്നത്. ബാങ്കിങ് മേഖലക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ പൊതുമേഖലാ ബാങ്കുകളുടെ ഓഹരിയും മികച്ച പ്രകടനം കാഴ്ചവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."